INDIALATEST NEWS

തിരഞ്ഞെടുപ്പു കടപ്പത്രം: വിവരം നൽകാൻ സാവകാശം തേടി എസ്ബിഐ

തിരഞ്ഞെടുപ്പു കടപ്പത്രം: വിവരം നൽകാൻ സാവകാശം തേടി എസ്ബിഐ – Election bond: SBI seeks time to provide information | India News, Malayalam News | Manorama Online | Manorama News

തിരഞ്ഞെടുപ്പു കടപ്പത്രം: വിവരം നൽകാൻ സാവകാശം തേടി എസ്ബിഐ

മനോരമ ലേഖകൻ

Published: March 05 , 2024 03:30 AM IST

Updated: March 04, 2024 09:26 PM IST

1 minute Read

ജൂൺ 30 വരെ സമയം അനുവദിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ വിവരങ്ങൾ പരസ്യപ്പെടുത്താൻ എസ്ബിഐ സാവകാശം തേടി. ജൂൺ 30 വരെ ഇതിനു സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീം കോടതിക്ക് അപേക്ഷ നൽകി. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി പാർട്ടികൾക്ക് ലഭിച്ച സംഭാവന വിവരങ്ങൾ മാർച്ച് 6നു മുൻപായി തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറാനും ഇതു കമ്മിഷൻ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്.
രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്കു നീങ്ങവെ, ഇതു രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് വിലയിരുത്തലുകൾ നിലനിൽക്കെയാണ് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കടപ്പത്ര (ഇലക്ടറൽ ബോണ്ട്) പദ്ധതി റദ്ദാക്കിക്കൊണ്ടായിരുന്നു കോടതി എസ്ബിഐയ്ക്ക് നിർദേശം നൽകിയത്. 

2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 തിരഞ്ഞെടുപ്പു കടപ്പത്രങ്ങൾ വിതരണം ചെയ്തുവെന്ന് എസ്ബിഐ അപേക്ഷയിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ ക്രോഡീകരിക്കാൻ കോടതി നിശ്ചയിച്ചു നൽകിയ 3 ആഴ്ച മതിയാകില്ലെന്നും അറിയിച്ചു. പാർട്ടികളുടെ കൈവശമുള്ളതും മാറിയെടുക്കാത്തതുമായ കടപ്പത്രങ്ങൾ ബാങ്കിന് മടക്കി നൽകണമെന്നും കടപ്പത്രം വാങ്ങിയ ആളിന് ബാങ്കുകൾ പണം മടക്കി നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

English Summary:
Election bond: SBI seeks time to provide information

40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-04 mo-judiciary-supremecourt mo-business-sbi 6anghk02mm1j22f2n7qqlnnbk8-2024-03-04 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-business-electoralbond 6anghk02mm1j22f2n7qqlnnbk8-2024 mo-legislature-governmentofindia 1rpgtpqfliv25s84jumlfcn4kb 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button