പോർട്ടോപ്രിൻസ്: ഹെയ്തിയുടെ തലസ്ഥാനമായ പോർട്ടോപ്രിൻസിൽ സായുധസംഘം ജയിലിനുനേരേ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം പോർട്ടോപ്രിൻസിലെ രണ്ട് ജയിലുകൾക്ക് നേരേയാണ് ആക്രമണമുണ്ടായത്. ആക്രമണം ഞായറാഴ്ച വരെ നീണ്ടു. നിരവധി ജയിൽപ്പുള്ളികൾ രക്ഷപ്പെട്ടു. ജയിൽ ആക്രമണത്തിനു പിന്നാലെ ഹെയ്തി സർക്കാർ ഞായറാഴ്ച 72 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 3,700 തടവുകാർ രക്ഷപ്പെട്ടതായാണ് വിവരം. വിദേശത്തുള്ള പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയതെന്ന് വിമത നേതാവ് ജിമ്മി ചെറിസിയർ പറഞ്ഞു.
കെനിയയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സുരക്ഷാ സേനയെ ഹെയ്തിയിലേക്ക് അയക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നെയ്റോബിയിലേക്കു പോയതിനു പിന്നാലെയാണ് അസ്വസ്ഥത ആരംഭിച്ചത്. പ്രധാനമന്ത്രിയെ പുറത്താക്കാൻ സായുധ ആക്രമണം ഉണ്ടാകുമെന്ന് ജിമ്മി ചെറിസിയർ പ്രഖ്യാപിച്ചിരുന്നു. പോർട്ടോപ്രിൻസിന്റെ 80 ശതമാനവും സായുധസംഘങ്ങളുടെ നിയന്ത്രണത്തിലാണ്.
Source link