മല്ലിക സുകുമാരനോടുള്ള ചോദ്യങ്ങൾ; അത് മുഴുവൻ സത്യമെന്ന് സുപ്രിയ

മല്ലിക സുകുമാരനോടുള്ള ചോദ്യങ്ങൾ; അത് മുഴുവൻ സത്യമെന്ന് സുപ്രിയ

മല്ലിക സുകുമാരനോടുള്ള ചോദ്യങ്ങൾ; അത് മുഴുവൻ സത്യമെന്ന് സുപ്രിയ

മനോരമ ലേഖകൻ

Published: March 04 , 2024 03:32 PM IST

1 minute Read

ജുനൈവ് വി പി, മല്ലിക സുകുമാരനും സുപ്രിയയും

പ്രശസ്ത വ്ലോഗറും ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർഥിയും ആയിരുന്ന ജുനൈസ് വി പിയുടെ  ഇൻസ്റ്റാഗ്രാം റീൽ പങ്കുവച്ച് സുപ്രിയ മേനോൻ. ഒരു ഓൺലൈൻ മാധ്യമത്തിന്റെ ഇന്റർവ്യൂവിൽ പങ്കെടുത്ത മല്ലിക സുകുമാരനോട് അവതാരക ചോദിച്ച ചില ചോദ്യങ്ങളാണ് വിമർശനാത്മകമായി ജുനൈസ് അവതരിപ്പിച്ചത്. ഇതുകണ്ടെങ്കിലും ഇവരൊക്കെ ഒരു പാഠം പഠിക്കുമെങ്കിൽ പഠിക്കട്ടെ എന്ന കുറിപ്പോടെയാണ് ജുനൈസിന്റെ വിഡിയോ സുപ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.  ജുനൈസിന്റെ വിഡിയോയ്ക്ക് ‘സത്യം സത്യം’ എന്ന കമന്റുമായി സുപ്രിയ എത്തിയിട്ടുണ്ട്.

 സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഒരു ഓൺലൈൻ ചാനൽ നടത്തിയ അഭിമുഖത്തിൽ എത്തിയതാണ് മല്ലിക സുകുമാരൻ.  ഇന്റർവ്യൂവിനിടയിൽ അവതാരക ചോദിച്ച ചില ചോദ്യങ്ങൾ കേട്ട് ആദ്യം മുഖമൊന്ന് ചുളിഞ്ഞെങ്കിലും മല്ലിക സുകുമാരൻ വളരെ പ്രൊഫഷണലായി മറുപടികൾ പറഞ്ഞു.  “മല്ലിക ആന്റിക്ക് ഏറ്റവും ഇഷ്ടമുള്ള മരുമകൾ സുപ്രിയ ആണോ പൂർണിമ ആണോ” എന്നതായിരുന്നു ഒരു ചോദ്യം, ഇന്ദ്രജിത്തിനെ ആണോ പൃഥ്വിരാജിനെ ആണോ ഏറ്റവും ഇഷ്ടം, അലംകൃത , പ്രാർത്ഥന, നക്ഷത്ര എന്ന മൂന്നു പേരക്കുട്ടികളിൽ ആരെയാണ് ഏറ്റവും ഇഷ്ടം, ഏറ്റവും സ്വാര്‍ഥതയുള്ള മരുമകൾ ഏതാണ്?, ഇന്ദ്രനാണോ പൃഥ്വിയാണോ നല്ല മകൻ തുടങ്ങിയ ചൊടിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാണ് അവതാരക ചോദിച്ചത്.  

“അമ്മായിയമ്മ പോര് എടുക്കുന്നെങ്കിൽ ആരോടായിരിക്കും” എന്ന ചോദ്യത്തിൽ നിന്ന് മല്ലിക സുകുമാരൻ വിദഗ്ധമായി ഒഴിഞ്ഞു മാറുന്നുണ്ടെങ്കിലും എന്നാലും ഇതിനുകൂടി ഉത്തരം പറയൂ, “ഇവളെ ഒന്ന് സൂക്ഷിക്കണം എന്ന് ഏത് മരുമകളെക്കുറിച്ചാണ് തോന്നിയിട്ടുള്ളത്” എന്നും അവതാരക ചോദിക്കുന്നുണ്ട്.  ഞാൻ അങ്ങനെ ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല  ഇനി വേണമെങ്കിൽ ചിന്തിച്ചു നോക്കാം എന്നാണ് മല്ലിക സുകുമാരൻ ഉത്തരം കൊടുത്തത്.  അവതാരകയുടെ ഈ ചോദ്യങ്ങൾ കേൾക്കുമ്പോൾ മല്ലിക സുകുമാരന് ഉണ്ടാകുന്ന ഭാവമാറ്റമാണ് ജുനൈസ് വിപി റീല്‍ വിഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.  
ചോദ്യങ്ങൾക്കെല്ലാം മല്ലിക സുകുമാരൻ വളരെ പക്വതയോടെ മറുപടി പറഞ്ഞു എങ്കിലും സുപ്രിയയ്ക്ക് അവതാരകയുടെ ദുരുദ്ദേശം നിറഞ്ഞ ചോദ്യങ്ങൾ ഇഷ്ടപ്പെട്ടില്ല എന്നതാണ് ജുനൈസിന്റെ വീഡിയോ പങ്കുവച്ചതിലൂടെ മനസ്സിലാകുന്നത്.  വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവയ്ക്കുകയും ജുനൈസിന്റെ വീഡിയോയ്ക്ക് “സത്യം സത്യം സത്യം” എന്ന കമന്റുമായി എത്തുകയും ചെയ്തിട്ടുണ്ട് സുപ്രിയ.  

ഓൺലൈൻ മീഡിയയിൽ മല്ലിക സുകുമാരന്റെ ഇന്റർവ്യൂ വന്നപ്പോൾ തന്നെ നിരവധി വിമർശനങ്ങളും വന്നിരുന്നു.  നല്ല രീതിയിൽ ജീവിക്കുന്ന കുടുംബത്തിൽ കലഹം ഉണ്ടാക്കാനുള്ള ദുരുദ്ദേശമാണ് അവതാരകക്ക് എന്നാണ് പലരും കമന്റ് ചെയ്തത്.  ഇവർ കുടുംബം കലക്കാൻ നോക്കുകയാണല്ലോ, അവതാരകക്ക് ഒരു തല്ലു കൊടുത്തിട്ടു വേണമായിരുന്നു മല്ലിക സുകുമാരൻ പോകേണ്ടത്, തുടങ്ങിയ കമന്റുകളാണ് പലരും പങ്കുവെക്കുന്നത്.

മല്ലിക സുകുമാരൻ

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03-04 mo-entertainment-movie-mallikasukumaran mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list 722vv5bcsihahstqgecsa2tvh8 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-04 mo-entertainment-movie-supriyamenonprithviraj


Source link
Exit mobile version