ASTROLOGY

ഭൂമി നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പ്രത്യേകതകൾ


27 നക്ഷത്രങ്ങളിൽ പല നക്ഷത്രങ്ങൾക്കും പല പ്രത്യേകതകളുമുണ്ടാകും. ഇവരെ ചില പ്രത്യേക ഗണത്തിൽ പെടുത്തിയിട്ടുമുണ്ട്. നക്ഷത്രപ്രകാരം പലർക്കും പൊതുഫലങ്ങളുണ്ട്. ജ്യോതിഷപ്രകാരമുള്ള പല നക്ഷത്രങ്ങളിൽ ഭൂമി നക്ഷത്രത്തെക്കുറിച്ച് പറയുന്നു. അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിര്യം എന്നിവയാണ് ഭൂമി നക്ഷത്രങ്ങൾ.ഇത്തരം നക്ഷത്രക്കാർ വീട്ടിലുണ്ടെങ്കിൽ തന്നെ പല കാര്യങ്ങളും സംഭവിയ്ക്കും.കഴിവുകൾസ്വന്തം വില വ്യക്തമായി തിരിച്ചറിയുന്നവരാണ് ഇവർ. തങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിയ്ക്കുന്ന ഇവർ പൊതുവേ കാര്യങ്ങളിൽ വിജയിക്കുന്നവരാണ്. എളിമയുള്ളവരാണ് ഇവർ. യുക്തിപരമായി ചിന്തിയ്ക്കുന്നവരും ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ തീരുമാനിയ്ക്കുന്നവരുമാണ്. ഇതിനാൽ പ്രശംസ പിടിച്ചു പറ്റാൻ സാധിയ്ക്കും. വിശ്വസിയ്ക്കാവുന്ന നക്ഷത്രക്കാരാണ് ഇവർ. ആത്മാർത്ഥതയുള്ള ഇവർ ഏതു കാര്യവും ആത്മാർത്ഥമായി ചെയ്തു തീർക്കും. മറ്റുള്ളവർ ഇതിനാൽ ഇവരെ വിശ്വസിച്ച് കാര്യങ്ങൾ ഏൽപ്പിയ്ക്കും.നേട്ടങ്ങൾധൈര്യത്തോടെ മുന്നിൽ നിന്ന് കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ളവരാണ് ഇവർ. സർഗാത്മകമായ കഴിവുകൾ ഉള്ളവരാണ് ഇവർ. ഇതുമായി ബന്ധപ്പെട്ട നേട്ടങ്ങളും അംഗീകാരങ്ങളും ഇവർക്ക് ലഭിയ്ക്കും. ഇവർക്ക് ചിലപ്പോഴെങ്കിലും ലക്ഷ്യത്തിൽ എത്താൻ സാധിയ്ക്കില്ലെങ്കിലും ഇതിനു വേണ്ടി അധ്വാനിയ്ക്കുന്നവരാണ് ഇവർ. മറ്റുള്ളവർക്കൊപ്പം സമയം ചെലവാക്കാൻ ആഗ്രഹിയ്ക്കുന്നവർ കൂടിയാണ്. ലൗകിക കാര്യങ്ങളിൽ താൽപര്യമുള്ളവർ. മറ്റുള്ളവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്കു ചേരും. അധ്വാനത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവർ. പെട്ടെന്ന് ഉയർച്ച നേടാനും ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാനും സാധിയ്ക്കുന്നവരാണ്.സൗഹൃദങ്ങൾസൗഹൃദങ്ങളിൽ വിശ്വസിയ്ക്കുന്നവരാണ്. ഇവർക്ക് സുഹൃത്തുക്കളുടെ സഹായം ലഭിയ്ക്കുമെങ്കിലും ചിലപ്പോഴെങ്കിലും സുഹൃത്തുക്കൾ കാരണം ബുദ്ധിമുട്ടുകളും നേരിടേണ്ടി വരികയും ചെയ്യും. ധനപരമായ കാര്യങ്ങളിലും ചില പ്രശ്‌നങ്ങൾ സൗഹൃദങ്ങളുമായി ബന്ധപ്പെട്ടുണ്ടാകും. ആധ്യാത്മിക കാര്യങ്ങളിൽ വിശ്വസിയ്ക്കുന്നവരാണ് ഇവർ. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുന്നവരാണ്. ഏത് സാഹചര്യത്തേയും തങ്ങളുടേതായ രീതിയിലേക്ക് മാറ്റി അനുകൂലമാക്കാൻ ഇവർക്ക് സാധിയ്ക്കും. മനസിൽ വയ്ക്കാതെ കാര്യങ്ങൾ തുറന്ന് പറയുന്നവരാണ്. ഇത് മറ്റുള്ളവർക്ക് ചിലപ്പോൾ പ്രയാസത്തിന് ഇടവരുത്തിയേക്കാം.ഉള്ളതുകൊണ്ട്ആഡംബരത്തേക്കാൾ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് കഴിയുന്ന തരക്കാരാണ് ഇവർ. പല കാര്യങ്ങളും ആഗ്രഹിയ്ക്കാമെങ്കിലും ലഭിച്ചില്ലെങ്കിലും ഉളളതിൽ തൃപ്തിപ്പെടും. ജീവിതത്തിൽ രക്ഷ നേടാൻ സാധിയ്ക്കന്ന പ കഴിവുകളും ഇവർക്കുണ്ട്. ഒരിക്കൽ ഇവരെ പരിചയപ്പെട്ടാൽ മറക്കാൻ സാധിയ്ക്കില്ല. അത്തരം വ്യക്തിത്വമുള്ളവരാണ് ഇവർ. മറ്റുള്ളവരെ ഇവർ സഹായിച്ചാലും ഈ സഹായം തിരിച്ച് കിട്ടാൻ സാധ്യത കുറവുമാണ്. തിരിച്ചടികൾ ഇവർക്ക് ജീവിതത്തിൽ സംഭവിയ്ക്കാം. അതും ഏറെ വിശ്വസിയ്്ക്കുന്നവരിൽ നിന്നും. ക്ഷമ പൊതുവേ ഉള്ളവരെങ്കിലും എടുത്തുചാട്ടം ഉള്ളവർ കൂടിയാണ്. എടുത്തുചാട്ടം ഒഴിവാക്കിയില്ലെങ്കിൽ പല നഷ്ടങ്ങളുമുണ്ടാകും.


Source link

Related Articles

Back to top button