‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണം പൂർത്തിയായി; ഗംഭീര പാക്കപ്പ് പാർട്ടിയുമായി അണിയറ പ്രവർത്തകർ

‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണം പൂർത്തിയായി; ഗംഭീര പാക്കപ്പ് പാർട്ടിയുമായി അണിയറ പ്രവർത്തകർ | Get Set Baby Movie
‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണം പൂർത്തിയായി; ഗംഭീര പാക്കപ്പ് പാർട്ടിയുമായി അണിയറ പ്രവർത്തകർ
മനോരമ ലേഖകൻ
Published: March 04 , 2024 10:31 AM IST
1 minute Read
ഗെറ്റ് സെറ്റ് ബേബിയുടെ അണിയറക്കാർ
ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. സ്കന്ദാ സിനിമാസും കിങ്സ്മെൻ പ്രൊഡക്‌ഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഈ ചിത്രം. കൊച്ചിയിലും തൊടുപുഴയിലുമായി കഴിഞ്ഞ 45 ദിവസങ്ങളിലായിരുന്നു ചിത്രീകരണം.
ഐവിഎഫ് സ്പെഷലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു.
മാസ് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തന്നെ മറ്റുചിത്രങ്ങളിലൂടെയും കുടുംബപ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയ പ്രിയ താരം ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ എൻ്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകൾ പ്രത്യാശിക്കുന്നു. പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീതസംവിധാനം സാം സിഎസ് ആണ്. സുനിൽ കെ. ജോർജ് ആണ് പ്രൊഡക്‌ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്.
ഉണ്ണിമുകുന്ദനും നിഖില വിമലിനും ഒപ്പം ചെമ്പൻ വിനോദ്, ശ്യാം മോഹൻ, ജോണി ആന്റണി, മീര വാസുദേവ്, ഭഗത് മാനുവൽ, സുരഭി ലക്ഷ്മി, മുത്തുമണി, വർഷ രമേഷ്, ജുവൽ മേരി, അഭിരാം, ഗംഗ മീര തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
English Summary:
Get Set Baby Movie Shoot Completed
7rmhshc601rd4u1rlqhkve1umi-list 6h49q88fgkk93mdp1foqdh13bq f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-04 mo-entertainment-movie-unnimukundan mo-entertainment-movie-nikhila-vimal mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024-03-04 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link