വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് 172 റണ്‍സ് ജയം. നാലാംദിനം ആദ്യ സെഷനിൽത്തന്നെ ഓസീസ് ജയം സ്വന്തമാക്കി. 369 റണ്‍സിന്റെ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ആതിഥേയർക്ക് 196 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ആദ്യ ഇന്നിംഗ്സിൽ 174 റണ്‍സുമായി പുറത്താകാതെ നിൽക്കുകയും രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റും 34 റണ്‍സും നേടുകയും ചെയ്ത കാമറൂണ്‍ ഗ്രീനാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ഓസ്ട്രേലിയ 383, 164. ന്യൂസിലൻഡ് 179, 196. രണ്ട് മത്സര പരന്പരയിൽ ഇതോടെ ഓസ്ട്രേലിയ 1-0ന്റെ ലീഡ് നേടി.
Source link