മെസി, സുവാരസ് ഡബിൾ

ഫ്ളോറിഡ: അമേരിക്ക മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) സുഹൃത്തുക്കളായ ലയണൽ മെസിക്കും ലൂയിസ് സുവാരസിനും ഇരട്ട ഗോൾ. ഒർലാന്റൊ സിറ്റിക്ക് എതിരായ മത്സരത്തിൽ മെസിയും സുവാരസും ഇരട്ട ഗോൾ നേടിയപ്പോൽ ഇന്റർ മയാമി ആധികാരിക ജയം സ്വന്തമാക്കി (5-0). നാല്, 11 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോൾ. 57, 62 മിനിറ്റുകളിൽ മെസിയും വലകുലുക്കി. റോബർട്ട് ടെയ്ലറിന്റെ (29’) വകയായിരുന്നു ഇന്റർ മയാമിയുടെ മറ്റൊരു ഗോൾ. രണ്ട് ഗോൾ നേടിയതിനൊപ്പം മെസിയുടെയും ടെയ്ലറിന്റെയും ഗോളിന് അസിസ്റ്റ് നടത്തിയും സുവാരസായിരുന്നു.
ജയത്തോടെ ഈസ്റ്റേണ്‍ കോണ്‍ഫറൻസിൽ മൂന്ന് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റുമായി ഇന്റർ മയാമി ഒന്നാം സ്ഥാനത്ത് തുടരുന്നു.
Source link