നോട്ടിംഗ്ഹാം: ഡാർവിൻ നുനസ് 99-ാം മിനിറ്റിൽ നേടിയ ഗോളിൽ ലിവർപൂൾ 1-0ന് നോട്ടിംഗ്ഹാം ഹോറസ്റ്റിനെ തോൽപ്പിച്ചു. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 27 കളിയിൽ 63 പോയിന്റായി. 17-ാം സ്ഥാനത്തുള്ള നോട്ടിംഗ്ഹാം ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെതിരേ ശക്തമായ പ്രതിരോധമാണ് തീർത്തത്. മത്സരത്തിന്റെ സർവമേഖലയിലും ആധിപത്യം പുലർത്തിയ ലിവർപൂളിന് 90+9-ാം മിനിറ്റ് വരെ ഫോറസ്റ്റിന്റെ പ്രതിരോധം ഭേദിക്കാനായില്ല. ഗോൾകീപ്പർ മാറ്റ്സ് സെൽസ് മിന്നുന്ന രക്ഷപ്പെടുത്തലുകളും നടത്തി. 99-ാം മിനിറ്റിൽ അലക്സ് മാക് അലിസ്റ്ററുടെ ക്രോസിൽനിന്ന് നൂനസിന്റെ ഹെഡർ ഫോറസ്റ്റിന്റെ വലയിൽ തറച്ചു.
മറ്റ് മത്സരങ്ങളിൽ ടോട്ടൻഹാം ഹോട്സ്പർ 3-1ന് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. ആസ്റ്റണ്‍ വില്ല 3-2ന് ലൂട്ടൻ ടൗണിനെ തോൽപ്പിച്ചു.
Source link