കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ മുതൽ -Loksabha Election 2024 | Congress | Malayalam News | India News | Manorama Online | Manorama News
കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ മുതൽ
മനോരമ ലേഖകൻ
Published: March 04 , 2024 02:57 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി ∙ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം നാളെ മുതൽ ഡൽഹിയിൽ നടക്കും. കേരളത്തിലെ പട്ടിക നാളെത്തന്നെ പരിഗണിച്ചേക്കും.
പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇന്ന് ഡൽഹിയിലെത്തുമെന്നാണു വിവരം. ബിജെപി ആദ്യപട്ടിക പുറത്തിറക്കിയ സാഹചര്യത്തിൽ സ്ഥാനാർഥിപ്രഖ്യാപനം വൈകരുതെന്ന തീരുമാനത്തിലാണ് കോൺഗ്രസ്.
സ്ഥാനാർഥികൾ 2 ദിവസത്തിനകം
സ്ഥാനാർഥിപ്രഖ്യാപനം 2 ദിവസത്തിനകം ഉണ്ടാകും. എന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.–കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്
English Summary:
Loksabha Election 2024: Congress Meeting from Tomorrow onwards
40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-03-03 40oksopiu7f7i7uq42v99dodk2-2024-03-03 mo-politics-parties-kpcc 5q2d870llf6iamrq3b6t7s9d72 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-politics-leaders-ksudhakaran 6anghk02mm1j22f2n7qqlnnbk8-2024 mo-politics-leaders-vdsatheesan 40oksopiu7f7i7uq42v99dodk2-2024
Source link