എൻഎസ്ഇയിലെ രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം ഒൻപത് കോടി കടന്നു
തിരുവനന്തപുരം: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം ഒൻപത് കോടി കടന്നു. 2024 ഫെബ്രുവരി 29ലെ കണക്കു പ്രകാരം പാൻ അടിസ്ഥാനമായുള്ള നിക്ഷേപകരുടെ എണ്ണമാണിത്. ആകെ അക്കൗണ്ടുകൾ 16.9 കോടിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്തൃ രജിസ്ട്രേഷനുകളുടെ എണ്ണമാണ് 16.9 കോടി. ഒരു ഉപഭോക്താവിന് ഒന്നിലേറെ ട്രേഡിംഗ് അക്കൗണ്ടുകൾ ആരംഭിക്കാനാവും. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിക്ഷേപകരുടെ എണ്ണം വർധിച്ചു വരികയായിരുന്നുവെങ്കിലും ആറു കോടി നിക്ഷേപകരിൽ നിന്ന് ഏതാണ്ട് ഒൻപതു മാസം കൊണ്ട് ഏഴു കോടി നിക്ഷേപകർ എന്ന നിലയിലെത്തി. അടുത്ത ഒരു കോടി ആളുകൾ എട്ടു മാസം കൊണ്ടാണ് എത്തിയത്. എട്ടു കോടിയിൽ നിന്ന് ഒൻപതു കോടിയിലെത്തിയത് വെറും അഞ്ചു മാസം കൊണ്ടാണ്.
2023 ഒക്ടോബറിനു ശേഷം എത്തിയ പുതിയ നിക്ഷേപകരിൽ 42 ശതമാനം ഉത്തരേന്ത്യയിൽ നിന്നായിരുന്നു. 28 ശതമാനം പേർ പശ്ചിമ ഇന്ത്യയിൽ നിന്നും 17 ശതമാനം പേർ ദക്ഷിണേന്ത്യയിൽ നിന്നും ആയിരുന്നു. കിഴക്കേ ഇന്ത്യയിൽ നിന്ന് 13 ശതമാനം പേരാണുള്ളത്. ഉത്തർ പ്രദേശും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതൽ പുതിയ നിക്ഷേപകരെ സംഭാവന ചെയ്തത്. കെവൈസി പ്രക്രിയകൾ ലളിതമാക്കിയതും സാന്പത്തിക സാക്ഷരതയും നിക്ഷേപകരുടെ വരവ് വേഗത്തിലാക്കിയ ഘടകങ്ങളിൽ ഉൾപ്പെടുന്നു എന്ന് എൻഎസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ശ്രീരാം കൃഷ്ണൻ പറഞ്ഞു.

Source link