കാളത്തരംഗം; നിക്ഷേപകർ ആവേശത്തിൽ

ബുൾ തരംഗത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ മാത്രമല്ല, നിക്ഷേപകരും വൻ ആവേശത്തിലാണ്. ഇടപാടുകാരുടെ മനസറിഞ്ഞ പ്രകടനം വിപണി കാഴ്ച്ചവച്ചു. നിഫ്റ്റിക്കു 22,374 പോയിന്റിലെ പ്രതിരോധത്തിനും നാലു പോയിന്റ് മുകളിൽ 22,378 ൽ വ്യാപാരം അവസാനിപ്പിക്കാനായത് ബുൾ റാലിയുടെ കരുത്തു വ്യക്തമാക്കുന്നു. നേട്ടക്കുതിപ്പ് 22,212ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 22,250നു മുകളിൽ ഇടംപിടിക്കാൻ ക്ലേശിച്ചു. ടെക്നിക്കൽ ഇൻഡിക്കേറ്റുകൾ ഓവർബോട്ടായതിനാൽ ഫണ്ടുകൾ ലാഭമെടുപ്പു നടത്തുമെന്നു മുൻവാരം വ്യക്തമാക്കിയിരുന്നു. അവരുടെ ലാഭമെടുപ്പിൽ 21,875ലേക്കു സൂചിക ഇടിഞ്ഞു. തൊട്ടു മുൻവാരവും ഇതേ പോയിന്റിലേക്കു സാങ്കേതികതിരുത്തലുണ്ടായി. താഴ്ന്ന റേഞ്ചിൽ പുതിയ ബൈയിംഗിനു ഫണ്ടുകൾ ഉത്സാഹിച്ചതോടെ റിക്കാർഡ് തിരുത്തി സൂചിക പുതിയ ഉയരങ്ങളിലേക്കു പറന്നു. ബുൾ റാലിയിൽ 22,419.55 വരെ ഉയർന്ന ചരിത്രം സൃഷ്ടിച്ച നിഫ്റ്റി ക്ലോസിംഗിൽ 22,378 പോയിന്റിലാണ്. 22,500നെ ലക്ഷ്യമാക്കുമെന്നത് ജനുവരിയിൽ സൂചന നൽകിയിരുന്നതാണ്. ഈ വാരം 22,573നെ കൈപ്പിടിയിലൊതുക്കാം. അതേസമയം, ലാഭമെടുപ്പ് സാധ്യതയിലും 22,768 പോയിന്റ് വിദൂരമല്ല. 22,029ലെ സപ്പോർട്ട് ബുൾ ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം ഉയർത്താമെങ്കിലും ആദ്യ സപ്പോർട്ടിൽ കാലിടറിയാൽ തിരുത്തൽ 21,680 വരെ നീളും. ഓവർബോട്ട് മറ്റു സാങ്കേതികചലനങ്ങൾ വീക്ഷിച്ചാൽ ഡെയ്ലി, വീക്ക് ലി ചാർട്ടുകളിൽ സൂചികകൾ പലതും ഓവർബോട്ടാണ്. ഓരോ തിരുത്തലും വിപണിയുടെ അടിത്തറ ശക്തമാക്കുമെന്നതിനാൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റാലിയിൽ നിഫ്റ്റി 23,000നെ വാരിപ്പുണരും. മാർച്ച് സീരീസിലെ ഗംഭീര തുടക്കം ഫണ്ടുകളെ ആകർഷിക്കുന്നുണ്ട്. 22,222ൽനിന്ന് 22,536ലെ പ്രതിരോധം കടന്ന് 22,547 വരെ കയറിയെങ്കിലും ക്ലോസിംഗിൽ 22,507ലാണ്. നിഫ്റ്റി ഫ്യൂച്ചേഴ്സ് ഓപ്പണ്‍ ഇന്ററസ്റ്റ് 144.6 ലക്ഷം കരാറിൽനിന്ന് ശനിയാഴ്ച 141.9 ലക്ഷമായി. സൂചിക മുന്നേറിയതിനിടയിൽ ഓപ്പണ്‍ ഇന്ററസ്റ്റ് കുറയുന്പോൾ സ്വാഭാവികമായും ഉൗഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിന് ഇറങ്ങിയെന്നു വേണം അനുമാനിക്കാൻ. അതായത്, ബുൾ ഓപ്പറേറ്റർമാരുടെ സ്വാധീനം വർധിച്ചെന്നു വ്യക്തം.
സെൻസെക്സ് 73,146നിന്ന് 72,109ലേക്ക് ഇടിഞ്ഞതിനിടയിലെ പുതിയ വാങ്ങലുകാരുടെ വരവ് 73,427ലെ റിക്കാർഡ് തകർക്കാൻ അവസരമൊരുക്കി. വിപണി 73,791ലെ പ്രതിരോധം തകർത്ത് സർവകാല റിക്കാർഡായ 73,994.70 പോയിന്റിലെത്തി. വാരാന്ത്യം 73,806ലാണ്. ഈ വാരം 74,497ലേക്കും തുടർന്ന് 75,188ലേക്കും ഉയരാമെങ്കിലും ലാഭമെടുപ്പ് വിൽപ്പന സമ്മർദമായാൽ 72,612ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. വിദേശ ഫണ്ടുകൾ 1876.18 കോടി രൂപയുടെ വിൽപ്പനയും 3697.05 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകളും മോശമാക്കിയില്ല. അവർ, 8503.54 കോടി രൂപയുടെ വാങ്ങലും 280.25 കോടിയുടെ വിൽപ്പനയും നടത്തി. രൂപ ശക്തം രൂപ ശക്തമായ നിലയിലാണ്. ഡോളറിനുണ്ടായ ഡിമാൻഡിനിടയിൽ രൂപ 82.95ലേക്കു നീങ്ങിയയെങ്കിലും വാരാന്ത്യം 82.91ലാണ്. സമീപ ഭാവിയിൽ 82.72 വരെ ശക്തിപ്രാപിക്കാം, മൂല്യത്തകർച്ച നേരിട്ടാൽ 83.10ലേക്കു ദുർബലമാകും. ഏഷ്യൻ, യൂറോപ്യൻ ഓഹരിസൂചികകൾ നേട്ടത്തിലാണ്. അമരിക്കയിൽ ഡൗ ജോണ്‍സ്, നാസ്ഡാക് സൂചികകൾ ഉയർന്നു. എസ് ആൻഡ് പി സൂചിക ഈ വർഷം 15 തവണ റിക്കാർഡ് പുതുക്കി. ക്രൂഡ് ഓയിൽ ബാരലിന് 83.34 ഡോളറിലാണ്. ഹൂതി ആക്രമണം മുൻനിർത്തി നൂറുകണക്കിന് ഓയിൽ ടാങ്കറുകൾ ചെങ്കടൽ വഴിയുള്ള യാത്ര ഒഴിവാക്കി. വിപണി ചൂടുപിടിച്ചാൽ 92.36 ഡോളറിൽ പ്രതിരോധമുണ്ട്. പുടിന്റെ ഭീഷണി സ്വർണം ട്രോയ് ഒൗണ്‍സിന് 2035 ഡോളറിൽനിന്നു വാരാന്ത്യം 2088ലേക്കു കുതിച്ചു. നാറ്റോ സഖ്യം യുക്രൈയ്നിലേക്കു നീങ്ങിയാൽ അണ്വായുധയുദ്ധമുണ്ടാകുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ മുന്നറിയിപ്പ് ഫണ്ടുകളെ ഷോട്ട് കവറിംഗിനു പ്രേരിപ്പിച്ചു. വാരാന്ത്യം സ്വർണം 2082 ഡോളറിലാണ്. ഫണ്ടുകൾ പുതിയ ബൈയിംഗിന് ഇറങ്ങിയാൽ 2144 ഡോളർ വരെ മുന്നേറാം.

Source link