മലബാർ മുളക് അമേരിക്കൻ തറവാട്ടിലേക്കു തിരിച്ചുപോക്കിന് ഒരുങ്ങുകയാണ്. ന്യൂയോർക്കിന്റെ വാതായനങ്ങൾ ഇന്ത്യൻ ചരക്കിനു മുന്നിൽ തുറക്കുമെന്ന പ്രതീക്ഷയിലാണു കയറ്റുമതി മേഖല. ചോക്കലേറ്റ് വ്യവസായികളെ ഞെട്ടിച്ച് ഫൈവ് സ്റ്റാർ പ്രകടനവുമായി കൊക്കോ മുന്നേറുന്നു. ടോക്കോമിൽ റബർ ബുള്ളിഷാണ്; ഇന്ത്യൻ മാർക്കറ്റിൽ ബാലാരിഷ്ടതയും. ആഭരണകേന്ദ്രങ്ങൾക്കു തിളക്കമേറുന്നു. വിദേശവിപണികളിൽ പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ കുരുമുളക്. അന്താരാഷ്ട്ര തലത്തിൽ ഇതര ഉത്പാദനരാജ്യങ്ങളുടെ വിലയുമായി നിലനിന്ന നമ്മുടെ അന്തരം ഗണ്യമായി കുറഞ്ഞത്, വിദേശ കച്ചവടങ്ങൾക്ക് അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി സമൂഹം. ഇതിനായി അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും ഇറക്കുമതി സ്ഥാപനങ്ങളുമായി വിലപേശൽ തുടങ്ങി. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കുകയാണ് ഓരോ സ്ഥാപനവും. വിദേശകച്ചവടം? 6200 ഡോളറിലേക്ക് ഇടിഞ്ഞ ഇന്ത്യൻ വില വാരാന്ത്യം 6500ലേക്ക് ഉയർന്നത് വിദേശകച്ചവടങ്ങൾ ഉറപ്പിച്ചതിന്റെ സൂചനയായി വിലയിരുത്താം. പോയ വാരം മുളകുവില 900 രൂപ ഇടിഞ്ഞതും രൂപയുടെ മൂല്യത്തിൽ കാര്യമായ മാറ്റം സംഭവിക്കാത്തതും വിരൽ ചൂണ്ടുന്നത് വിദേശ വ്യാപാരത്തിലേക്കു തന്നെയാണ്. ഉത്തരേന്ത്യക്കാർക്ക് ആവശ്യമായ മുളകിന്റെ പകുതിപോലും വിളവെടുപ്പ് വേളയായിട്ടും പിന്നിട്ട രണ്ടു മാസങ്ങളിൽ സംഭരിച്ചിട്ടില്ല. ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ ഉത്സവകാല ഡിമാൻഡ് മുന്നിൽക്കണ്ടാണ് സീസണിൽ ചരക്ക് ശേഖരിക്കുന്നത്. ഇതിനിടയിലാണ് വിദേശ മാർക്കറ്റുകളിലേക്ക് കയറ്റുമതിക്കാരുടെ പ്രതിനിധികൾ പുതിയ ഓർഡറുകൾക്കു ശ്രമം തുടങ്ങിയത്. ഇടിവ് താത്കാലികം ആഭ്യന്തര ഉത്പാദനത്തിലെ സ്ഥിതിഗതികളും വിപണിയുടെ അടിയൊഴുക്കും വിലയിരുത്തിയാൽ ഇപ്പോഴത്തെ വിലയിടിവ് താത്കാലികമാണെന്നു മനസിലാക്കാം. വരുന്ന നാലു മുതൽ ആറു മാസ കാലയളവിലേക്കുള്ള ഷിപ്പ്മെന്റിനു പുതിയ വിദേശ കരാറുകൾ ഉറപ്പിച്ചാൽ കുരുമുളകിൽ വീണ്ടും ബുൾ റാലി ഉടലെടുക്കും.
സ്വപ്നതുല്യമായ വിലയിലേക്കു രാജ്യാന്തര വിപണിയിൽ കൊക്കോ ചുവടുവച്ചു. ആഗോളതലത്തിൽ കൊക്കോ കൃഷി ചെയ്യുന്നവർ ചിന്തിക്കാത്ത തലങ്ങളിലേക്കു കേവലം നാലു മാസംകൊണ്ട് കൊക്കോ കുതിച്ചു. രാജ്യാന്തരതലത്തിൽതന്നെ മറ്റൊരു ഉത്പന്നവും കാഴ്ച്ചവയ്ക്കാത്ത വേഗതയേറിയ റാലി! ജനുവരിയിൽ 4,000 ഡോളറിനെ ചുറ്റിപ്പറ്റി നീങ്ങിയ കൊക്കോ രണ്ടു മാസംകൊണ്ട് 6,929 ഡോളർ വരെ ഉയർന്ന് റിക്കാർഡ് സ്ഥാപിച്ചു. ഉണര്വില് റബര് രാജ്യാന്തര റബർ വിപണി ഉണർവ് നിലനിർത്തി. ഏഷ്യൻ ടയർ കന്പനികളിൽനിന്നുള്ള ശക്തമായ ഡിമാൻഡ് കണക്കിലെടുത്താൽ വരുന്ന നാലു മാസങ്ങളിൽ ഷീറ്റുക്ഷാമം തുടരും. ഇതു ടോക്കാമിൽ ഏഴു വർഷത്ത ഏറ്റവും പുതിയ ഉയരങ്ങളിലേക്കു റബറിനെ എത്തിച്ചേക്കാം. ആ കുതിപ്പിനെ പിടിച്ചുനിർത്താൻ ടയർ ലോബിക്കു കഴിയില്ലെന്നും വിലയിരുത്തപ്പെടുന്നു. വിപണിയുടെ ചലനങ്ങൾ വീക്ഷിച്ചാൽ കിലോ 336 യെന്നിനെ തന്നെയാണ് ഉറ്റുനോക്കുന്നത്. കൊച്ചി, കോട്ടയം വിപണികളിൽ നാലാം ഗ്രേഡ് റബർ വാരാന്ത്യം 16,700ലും അഞ്ചാം ഗ്രേഡിന് 200 രൂപ കയറി 16,400 രൂപയിലുമാണ്. ഒട്ടുപാൽ 10,550ലും ലാറ്റക്സ് 11,300 രൂപയിൽനിന്ന് 11,500 രൂപയിലുമെത്തി. പൊന്ന് തിളങ്ങും ആഭരണ വിപണികളിൽ സ്വർണത്തിനു തിളക്കമേറി. പവൻ 46,160 രൂപയിൽനിന്നു 46,080ലേക്കു താഴ്ന്നെങ്കിലും പിന്നീട് 47,000ലേക്കു കയറി. ഡിസംബറിൽ രേഖപ്പെടുത്തിയ 47,120 രൂപയാണു പവന്റെ സർവകാല റിക്കാർഡ് വില. ഒരു ഗ്രാമിന് വില 5885 രൂപയിലാണ്. കൊക്കോചരിതം കേരളത്തിലും കൊക്കോ ചരിത്രനേട്ടം കൈവരിച്ച വാരമാണിത്. തൊട്ടു മുൻവാരം കിലോ 475 രൂപയിൽ വ്യാപാരം നടന്ന കൊക്കോ ഇതിനകം കിലോ 530 രൂപയിലെത്തി. ഈ വിലയ്ക്കും കാര്യമായ ചരക്കു ലഭിക്കുന്നില്ലെന്നാണു വ്യാപാരികൾ പറയുന്നത്. കർഷകരിൽ വലിയപങ്ക് ഇതിനകം തന്നെ ചരക്കു വിറ്റു.പച്ചക്കൊക്കോ 210 രൂപയിലാണ്.

Source link