എസ്ഐ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ; മൃതദേഹം ഫ്ലാറ്റിൽ

എസ്ഐ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ | Delhi police subinspector shoots in madhur vihar flat | National News | Malayalam News | Manorama News
എസ്ഐ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ; മൃതദേഹം ഫ്ലാറ്റിൽ
ഓൺലൈൻ ഡെസ്ക്
Published: March 03 , 2024 07:42 PM IST
1 minute Read
പ്രതീകാത്മക ചിത്രം Photo Credit: :Tachjang/ istockphoto.com
ന്യൂഡൽഹി∙ ഡൽഹിയിൽ പൊലീസ് സബ് ഇൻസ്പെക്ടർ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. മഥുർ വിഹാർ പൊലീസ് സ്റ്റേഷനിലെ എസ്ഐയായ തെലങ്കാന സ്വദേശി കെ.ഗണേഷാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഗണേഷിന്റെ വീട്ടുകാർ ഫോണിൽ തങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗണേഷ് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. തുടർന്ന് പൊലീസ് ഗണേഷ് താമസിച്ചിരുന്ന മഥുർ വിഹാറിലെ ഫ്ലാറ്റിലേക്ക് പോവുകയായിരുന്നു.
Read also: നോയിഡയിൽ മാളില്‍ ഗ്രില്ല് തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം
അകത്തുനിന്നും വാതിൽ പൂട്ടിയ നിലയിലായിരുന്നു ഫ്ലാറ്റ്. ബാൽക്കണി വഴി ഒന്നാംനിലയിലേക്ക് ചാടികയറിയ പൊലീസ് ജനൽ തുറന്നപ്പോഴാണ് ഗണേഷ് മരിച്ചു കിടക്കുന്നത് കണ്ടത്. ഗണേഷിന്റെ സമീപമുണ്ടായിരുന്ന ലാപ്ടോപ്പിന് അരികിലായി തോക്കും കണ്ടെത്തി. പൊലീസ്, ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ കുറിപ്പോ മറ്റു രേഖകളോ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.
English Summary:
Delhi police subinspector shoots in madhur vihar flat
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 5hjm4t2ntgdf6dhnnvqei36apv 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-delhipolice 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews 5us8tqa2nb7vtrak5adp6dt14p-2024-03-03 40oksopiu7f7i7uq42v99dodk2-2024 40oksopiu7f7i7uq42v99dodk2-2024-03-03 5us8tqa2nb7vtrak5adp6dt14p-2024
Source link