വിവാഹം കഴിഞ്ഞ് 3 മണിക്കൂറിനുശേഷം നവവരൻ അപകടത്തിൽ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്

വിവാഹം കഴിഞ്ഞ് 3 മണിക്കൂറിനുശേഷം നവവരൻ അപകടത്തിൽ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്- Accident | Death | Manorama News
വിവാഹം കഴിഞ്ഞ് 3 മണിക്കൂറിനുശേഷം നവവരൻ അപകടത്തിൽ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
ഓൺലൈൻ ഡെസ്‌ക്
Published: March 03 , 2024 05:30 PM IST
1 minute Read
പ്രതീകാത്മക ചിത്രം
ലക്നൗ∙ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് ദാരുണമായ അപകടം. ഉത്തര്‍പ്രദേശിലെ ചാന്ദപൂര്‍ സ്വദേശിയായ ജിതേന്ദ്ര കുമാര്‍ സിങ് (28) അണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ജിതേന്ദ്ര സിങ്ങിന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു.
കഴിഞ്ഞ ദിവസം ബദൗണില്‍ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന് ശേഷം അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും എതിരെ എത്തിയ ട്രാക്ടര്‍ ഇടിക്കുയായിരുന്നു. ഗുരുതരമായി പരുക്കറ്റ ജിതേന്ദ്ര, സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അമ്മ അനാര്‍കലി ദേവി ഗുരുതരാവസ്ഥയാലാണ്.
വിവാഹത്തിന്‍റെ ചടങ്ങുകളുടെ ഭാഗമായി വധു മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. അതിനാല്‍ ജിതേന്ദ്ര കുമാറും അമ്മയും വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് അപകടം. ബുദൗണില്‍ വലിയ ആഘോഷമായാണ് ജിതേന്ദ്രയുടെ വിവാഹം നടന്നത്. മൂന്നു മണിക്കൂറിനുശേഷം നടന്ന അപകടത്തിൽ വരൻ മരിച്ചതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുകളും.
English Summary:
Groom dies in road accident 3 hrs after wedding, mom injured
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list mo-lifestyle-groom 51fingcmdfktvitta44sd2tfts 5us8tqa2nb7vtrak5adp6dt14p-2024-03-03 40oksopiu7f7i7uq42v99dodk2-2024-03-03 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-crime-roadaccident mo-lifestyle-wedding 40oksopiu7f7i7uq42v99dodk2-2024
Source link