ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ്; കൊല്ലരുതേ: സിദ്ധാർഥന്‍റെ മരണത്തിൽ നവ്യ നായർ | Navya Nair Sidhartha
ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ്; കൊല്ലരുതേ: സിദ്ധാർഥന്‍റെ മരണത്തിൽ നവ്യ നായർ
മനോരമ ലേഖകൻ
Published: March 03 , 2024 05:30 PM IST
1 minute Read
ജെ.എസ്. സിദ്ധാർഥ, നവ്യ നായർ
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ നടുങ്ങി നടി നവ്യ നായർ. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവ് ചെയ്തു നിർത്തൂവെന്നും ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും താരം പറയുന്നു. യാതൊരു രാഷ്ട്രീയവുമില്ലാതെ ഒരമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
‘‘ആര്‍ഐപി സിദ്ധാർഥ, എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ .. ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ
ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ..
NB: ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ.’’–നവ്യ നായരുടെ വാക്കുകൾ.
English Summary:
Navya Nair reacts on Pookode college student Siidhartha ragging death case
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 mo-entertainment-movie-navyanair 7rmhshc601rd4u1rlqhkve1umi-2024 74ctajfli0ju0ba3d0s7e4lnif 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-03 7rmhshc601rd4u1rlqhkve1umi-2024-03-03 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-news-common-jssiddharthdeath
Source link