തമിഴ്നാട്ടിലും ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്. ഇതാദ്യമായി തമിഴ്നാട്ടിൽ പത്തുകോടി രൂപ കലക്‌ഷൻ ലഭിക്കുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറി. ജൂഡ് ആന്തണിയുടെ ‘2018’ എന്ന സിനിമയ്ക്കായിരുന്നു ഇതിനു മുമ്പ് ഇവിടെ നിന്നും ഉയർന്ന കലക്‌ഷൻ ലഭിച്ചത്.
തമിഴ്നാട് ചിത്രം ഏറ്റെടുത്തു എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രത്തിന് ചെന്നൈയില്‍ ലഭിക്കുന്ന സ്വീകാര്യത. ഞായറാഴ്ച ചെന്നൈയില്‍ മാത്രം 390 ലേറെ ഷോകളാണ് മഞ്ഞുമ്മല്‍ ബോയ്സിനായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും ടിക്കറ്റുകൾ കിട്ടാനാല്ലാത്ത സാഹചര്യമാണ്. തമിഴ് ഓൺലൈൻ മീഡിയകളിലടക്കം മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ അണിയറ പ്രവർത്തകരുടെ അഭിമുഖങ്ങളാണ് വൈറലാകുന്നത്.
ശനിയാഴ്ച മാത്രം തമിഴ്നാട്ടിൽ നിന്നും നേടിയത് 4 കോടിയാണ്. ആഗോള കലക്‌ഷൻ 75 കോടി പിന്നിട്ടു കഴിഞ്ഞു. മൊഴിമാറ്റം പോലും ചെയ്യാതെ എത്തിയ മലയാള സിനിമയാണ് തമിഴകത്തെ തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നതെന്നതും അദ്ഭുത കാഴ്ചയാണ്.
കേരളത്തിൽ നിന്നും ഒൻപതു ദിവസത്തെ കലക്‌ഷൻ 26.83 കോടിയാണ്. ഓസ്ട്രേലിയയിൽ നിന്നും ഒരു കോടി വാരി കഴിഞ്ഞു.
Chidambaram and team etch their names in history as #ManjummelBoys becomes the first Malayalam film to cross the 10Cr mark in Tamil Nadu, surpassing the previous best of 2.26cr set by a 2018 movie.https://t.co/9qqQezdlVi— MalayalamReview (@MalayalamReview) March 3, 2024
#ManjummelBoys Second Saturday🎯 – Kerala Gross: Over 2.5Cr – Tamil Nadu Gross: Approximately 4 Crores (+/-) – Double Digit Worldwide Gross – First Malayalam Film to Achieve Double Digit Gross in Tamil Nadu by Tomorrowpic.twitter.com/2v8K85n7hg— MalayalamReview (@MalayalamReview) March 2, 2024
2006 ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാർഥ അനുഭവം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനംചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
English Summary:
Manjummel Boys Tamil Nadu Box Office Collection: Makes History As First Malayalam Film To Surpass 10 Crore