കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങും. ലീഗ് ലീഡർമാരായ മുഹമ്മദൻ എസ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. 16 മത്സരങ്ങളിൽനിന്ന് 35 പോയിന്റുമായാണ് മുഹമ്മദൻ ലീഗിന്റെ തലപ്പത്തുള്ളത്. 17 മത്സരങ്ങളിൽ 32 പോയിന്റുമായി ഗോകുലം മൂന്നാമതാണ്. തുടർച്ചയായ ആറ് ജയത്തിനുശേഷം കഴിഞ്ഞ മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയത് ഗോകുലത്തിന് തിരിച്ചടിയായി. നാംധാരി എഫ്സിക്ക് എതിരായ മത്സരത്തിൽ 2-1നായിരുന്നു ഗോകുലത്തിന്റെ തോൽവി.
നാല് എവേ മത്സരങ്ങൾക്കുശേഷമാണ് ഗോകുലം സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് ഇറങ്ങുന്നത്. ഫെബ്രുവരി 12ന് ഷില്ലോംഗ് ലാജോംഗിന് എതിരേയായിരുന്നു ഗോകുലത്തിന്റെ അവസാന ഹോം മത്സരം. ഇന്നത്തേത് ഉൾപ്പെടെ സീസണിൽ ഗോകുലത്തിനു ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും കോഴിക്കോടാണ് അരങ്ങേറുക.
Source link