INDIALATEST NEWS

ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചു

ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചു – Indian dancer Amarnath Ghosh shot dead in US | Malayalam News, India News | Manorama Online | Manorama News

ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചു

മനോരമ ലേഖകൻ

Published: March 03 , 2024 03:12 AM IST

Updated: March 02, 2024 11:50 PM IST

1 minute Read

അമർനാഥ് ഘോഷ്

ന്യൂയോർക്ക്∙ യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കൊൽക്കത്ത സ്വദേശിയായ നർത്തകൻ അമർനാഥ് ഘോഷ് (34) യുഎസിലെ മിസോറിയിലാണു വെടിയേറ്റു മരിച്ചത്. കുച്ചിപ്പുഡി, ഭരതനാട്യം നർത്തകനായ അമർനാഥ് വാഷിങ്ടൻ യൂണിവേഴ്സിറ്റിയിൽ പെർഫോമിങ് ആർട്സ് വകുപ്പിൽ ഉപരിപഠനം നടത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7,15 ന് സെന്റ് ലൂയിസിൽ വച്ച് നിരവധി തവണ വെടിയേറ്റ അമർനാഥ് തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. കൊലയാളികളെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. 
ചെന്നൈയിലെ കലാക്ഷേത്രയിൽ നിന്നാണ് അമർനാഥ് ബിരുദം നേടിയത്. ഒട്ടേറെ പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും ലഭിച്ചിട്ടുള്ള അമർനാഥ് യുഎസിലും നൃത്ത വിദ്യാലയവും നടത്തിയിരുന്നു. കഴിഞ്ഞ 2 മാസത്തിനുള്ളിൽ മാത്രം 8 ഇന്ത്യക്കാരാണ് യുഎസിൽ കൊല്ലപ്പെട്ടത്. ജനുവരിയിൽ ശ്രേയസ് റെഡ്ഡി (19) നീൽ ആചാര്യ, ഫെബ്രുവരിയിൽ അകുൽ ബി ധവാൻ (18) സമീർ കാമത്ത് (23), ഐടി എൻജിനീയറായ വിവേക് തനേജ (41) സയ്യിദ് മസാഹിർ അലി, വിവേക് സയ്നി (25) എന്നിവരും കൊല്ലപ്പെട്ടു. 

English Summary:
Indian dancer Amarnath Ghosh shot dead in US

40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-03-02 mo-news-world-countries-unitedstates mo-health-death 40oksopiu7f7i7uq42v99dodk2-2024-03-02 5m6caljebq503cfd9p8kb3io5e mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button