എംഎൽഎമാരെ 50 കോടിക്ക് ‘വാങ്ങാൻ’ ബിജെപി ശ്രമിച്ചു: സിദ്ധരാമയ്യ – BJP tried to buy MLAs for fifty crore says Siddaramaiah | Malayalam News, India News | Manorama Online | Manorama News
എംഎൽഎമാരെ 50 കോടിക്ക് ‘വാങ്ങാൻ’ ബിജെപി ശ്രമിച്ചു: സിദ്ധരാമയ്യ
മനോരമ ലേഖകൻ
Published: March 03 , 2024 03:12 AM IST
Updated: March 02, 2024 11:06 PM IST
1 minute Read
സിദ്ധരാമയ്യ (File Photo: Rahul R Pattom / Manorama)
ബെംഗളൂരു ∙ കർണാടക സർക്കാരിനെ അട്ടിമറിക്കാനും രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ടു ചെയ്യിക്കാനുമായി കോൺഗ്രസ് എംഎൽഎമാർക്കു ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ഹിമാചൽപ്രദേശിൽ കോൺഗ്രസ് സർക്കാർ നേരിടുന്ന കൂറുമാറ്റ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു. ‘ബിജെപി വാഗ്ദാനം എംഎൽഎമാരെല്ലാം നിരസിച്ചു. വോട്ട് വാങ്ങി അധികാരത്തിലെത്താൻ കഴിയാത്ത പാർട്ടിയാണവർ. 2008ലും 2019ലും മറ്റു പാർട്ടികളിലെ എംഎൽഎമാരെ ‘വിലയ്ക്കു വാങ്ങി’യാണ് ബിജെപി സർക്കാർ രൂപീകരിച്ചത്’– മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
English Summary:
BJP tried to buy MLAs for fifty crore says Siddaramaiah
40oksopiu7f7i7uq42v99dodk2-2024-03 mo-news-national-personalities-siddaramaiah 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-03-02 mo-news-national-states-karnataka 1n42o61pb5atlh8o8rat90ro2p 40oksopiu7f7i7uq42v99dodk2-2024-03-02 mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link