SPORTS
വനിതാ കിരീടം കേരളത്തിന്

തിരുവനന്തപുരം: 72-ാമത് അഖിലേന്ത്യാ പോലീസ് ഗെയിംസ് ബാസ്കറ്റ്ബോൾ വനിതാ വിഭാഗത്തിൽ കേരളം കിരീടം നിലനിർത്തി. ഫൈനലിൽ കേരള പോലീസ് 69-47ന് രാജസ്ഥാനെ പരാജയപ്പെടുത്തി. കേരള പോലീസിനുവേണ്ടി ഐശ്വര്യ 16 പോയിന്റുമായി ടോപ് സ്കോററായി. പുരുഷ വിഭാഗത്തിൽ കേരളം മൂന്നാം സ്ഥാനം നേടിയിരുന്നു.
Source link