ബംഗളൂരു: പകരം വീട്ടാനും കടം തീർക്കാനും സാധിച്ചില്ല… ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ വൈരിപ്പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തോൽവി. 89-ാം മിനിറ്റിലെ ഗോളിൽ ബംഗളൂരു എഫ്സിക്ക് മുന്നിൽ 1-0ന് കേരള ബ്ലാസ്റ്റേഴ്സ് തലതാഴ്ത്തി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. എന്നാൽ, ബംഗളൂരുവിന്റെ കടുത്ത പ്രതിരോധം കടന്ന് ഗോൾ നേടാൻ കൊന്പന്മാർക്കു സാധിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ ഒരിക്കൽ മാത്രം വീണ വിള്ളൽ മുതലാക്കി ബംഗളൂരു ഗോൾ നേടുകയും ചെയ്തു. ഡിഫെൻസ്
കടുത്ത ഡിഫെൻസ് തന്ത്രങ്ങളുമായി ആയിരുന്നു ഇരുടീമും മൈതാനത്ത് ഓരോ നിമിഷവും പോരാടിയത്. ജാവി ഹെർണാണ്ടസിന്റെ വകയായിരുന്നു ബംഗളൂരുവിന്റെ ഗോൾ. ശിവാൽഡോ സിംഗ് നൽകിയ ക്രോസിൽ ഹെർണാണ്ടസിന്റെ വലംകാൽ ഷോട്ട് വലകുലുക്കി. 89-ാം മിനിറ്റിലായിരുന്നു ഗോൾ. 2022-23 പ്ലേ ഓഫിൽ വിവാദ ഗോളിൽ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ പരാജയപ്പെട്ടശേഷം അതേ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയ മത്സരമായിരുന്നു. ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്സി 3-2ന് പഞ്ചാബ് എഫ്സിയെ കീഴടക്കി.
Source link