തിരുവനന്തപുരം: യുഎസ്എ, കാനഡ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കു മത്സ്യ മൂല്യവർധിത ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ സംസ്ഥാന തീരദേശ വികസന കോർപറേഷന് (കെഎസ്സിഎഡിസി) 49.5 ലക്ഷം രൂപയുടെ ഓർഡർ ലഭിച്ചു. ഇതു സംബന്ധിച്ച രേഖകളും പർച്ചേസ് ഓർഡറും അഡ്വാൻസ് തുകയും മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി സജി ചെറിയാനും ചേർന്നു സ്വീകരിച്ചു. നാലു രാജ്യങ്ങളിലേക്കായി രണ്ടു കണ്ടെയ്നർ ഉണക്കമത്സ്യങ്ങൾ കയറ്റുമതി ചെയ്യാനാണ് ഓർഡർ ലഭിച്ചിട്ടുള്ളത്. മർച്ചന്റ് എക്സ്പോർട്ടറായ ഐഎഎൻ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണിത്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, കെഎസ്സിഎഡിസി എംഡി പി.ഐ. ഷെയ്ക് പരീത്, കെഎസ്സിഎഡിസി സിഎംഒ സോണി ചെറിയാൻ കുരുവിള എന്നിവർ സന്നിഹിതരായി.
ഐഎഎൻ ഓവർസീസ് മാനേജിംഗ് ഡയറക്ടർ കെ.കെ. അനസ് പർച്ചേസ് ഓർഡർ കൈമാറി. ഐഎഎൻ ഓവർസീസ് സിഇഒ അബ്ദുൽ കരീം, സിഒഒ ഷാജഹാൻ, മാർക്കറ്റിംഗ് മേധാവി ഡെന്നിസ് ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷാവസാനം കാനഡ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് 12 ഇനം ഉണക്കമത്സ്യ ഉത്പന്നങ്ങൾ കൊച്ചി തുറമുഖം വഴി കെഎസ്സിഎഡിസി കയറ്റുമതി ചെയ്തിരുന്നു. ഈ ഉത്പന്നങ്ങൾ നിർമാണത്തിലും പാക്കേജിലും ഗുണമേന്മയിലും മികച്ചതാണെന്ന് വിലയിരുത്തിയാണ് ഈ മാസം പുതിയ കയറ്റുമതി ഓർഡർ ലഭിച്ചത്. യുഎഇ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നും ഉത്പന്ന കയറ്റുമതിക്കു താത്പര്യം അറിയിച്ചിട്ടുണ്ട്.

Source link