ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 3, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ¼)ഇന്ന് മേടക്കൂറുകാർ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വെയ്‌ക്കേണ്ടതുണ്ട്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കുന്നത് ഒഴിവാക്കണം. പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് ജോലിത്തിരക്ക് കാരണം പങ്കാളിയിൽ നിന്ന് അകന്നു നിൽക്കേണ്ടി വന്നേക്കാം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം, അപകടത്തിന് സാധ്യതയുണ്ട്. ബിസിനസ് മെച്ചപ്പെടും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)പൂർവിക സ്വത്ത് അനുഭവയോഗത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട് രേഖകൾ തയ്യാറാക്കുമ്പോൾ വളരെ ശ്രദ്ധ വേണം. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. കോപം, വഴക്ക് എന്നിവ ഒഴിവാക്കണം. സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് ആ പദ്ധതിയെക്കുറിച്ച് നന്നായി ആലോചിച്ച് മനസിലാക്കുക.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ബിസിനസ് ചെയ്യുന്നവർക്ക് പല വെല്ലുവിളികളും നേരിടേണ്ടി വരും. പ്രാതികൂല സാഹചര്യങ്ങൾ പലതും ഉണ്ടാകാനിടയുണ്ട്. മോശം സാഹചര്യങ്ങളിലും നിങ്ങളുടെ കോപം, ദേഷ്യം എന്നിവയൊക്കെ നിയന്ത്രിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കിട്ടാനുള്ള പണം നിങ്ങളുടെ കൈവശമെത്തിച്ചേരും. ഒരു കുടുംബാംഗത്തിന് ജോലി സംബന്ധമായി വീട് വിട്ട് നിൽക്കേണ്ടി വരും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ബിസിനസ് ചെയ്യുന്നവർക്ക് നല്ല ദിവസമാണ്. ആഗ്രഹിച്ച ലാഭം നേടാനാകും. കുടുംബാംഗങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റണം. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾ ഉണ്ടാകും. കുട്ടികളോടൊപ്പം സമയം ചിലവിടും. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്.ചിങ്ങം (മകം, പൂരം, ഉത്രം ¼)പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടതായി വരും. നിയമവിരുദ്ധ സ്കീമുകളിൽ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തിൽ സൗന്ദര്യപ്പിണക്കങ്ങൾക്ക് സാധ്യതയുണ്ട്. വിദേശത്ത് ഉപരിപഠനത്തിന് പോകാനുള്ള ശ്രമം ആരംഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. ബഹുമാനം വർധിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ പൂർണ്ണ ശ്രദ്ധ നൽകണം. വളരെക്കാലമായി തീരാതിരുന്ന ചില ജോലികൾ സൃഹൃത്തിന്റെയോ മറ്റാരുടേയെങ്കിലുമോ സഹായത്തോടെ ഇന്ന് തീർക്കും. ജോലിക്കാരായവർ മേലുദ്യോഗസ്ഥർ പ്രീതിപ്പെടുത്തും.Also read: സമ്പൂർണ വാരഫലം, 2024 മാർച്ച് 3 മുതൽ 9 വരെതുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. അർഹരായ ആളുകളെ സഹായിക്കുന്നതിൽ മടി വിചാരിക്കരുത്. യാത്ര ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അയൽവാസികളുടെ തർക്കത്തിനോ വാഗ്വാദങ്ങൾക്കോ നിൽക്കരുത്. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളിൽ മുതിർന്ന അംഗങ്ങളുടെ അഭിപ്രായം മാനിക്കേണ്ടി വരും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ഇന്ന് വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. വീട്ടിൽ മംഗളകരമായ ചടങ്ങുകൾ നടക്കുന്നതിനാൽ ഗൃഹാന്തരീക്ഷം സന്തോഷമുഖരിതമായിരിക്കും. സുഹൃത്തുമായി ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം നിങ്ങളുടെ ആവശ്യങ്ങളിലും ശ്രദ്ധ നൽകണം. ബിസിനസ് ചെയ്യുന്നവർക്ക് കൂടുതൽ കഠിനാദ്ധ്വാനം ആവശ്യമാണ്. ഇന്ന് ചെലവ് കൂടാനിടയുണ്ട്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ചില പ്രശ്നങ്ങൾ നിങ്ങളെ വിഷമിപ്പിക്കാനിടയുണ്ട്. ആരെങ്കിലും പറയുന്നത് കേട്ട് എടുത്തുചാടി ഒന്നും ചെയ്യരുത്. കുടുംബജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. മുടങ്ങിക്കിടന്ന ചില ജോലികൾ എത്രയും പെട്ടന്ന് പൂർത്തിയാക്കേണ്ടതുണ്ട്. കടം കൊടുത്ത പണം ഇന്ന് തിരികെ ലഭിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)സമ്മർദ്ദം കൂടുതൽ അനുഭവപ്പെടും. തൊഴിൽ സ്ഥലത്ത് നേട്ടം ഉണ്ടാകാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് ഇരുവരും തമ്മിലുള്ള ചില പ്രശ്നങ്ങൾ മൂലം പിരിമുറുക്കം കൂടുതൽ അനുഭവപ്പെട്ടേക്കാം. പൊതുപ്രവർത്തകരുടെ പ്രശസ്തി വർധിക്കും. സാമ്പത്തിക ചെലവ് വർധിക്കും. വാഹനം കൈകാര്യം ചെയ്യുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. പഴയ സുഹൃത്തിനെ കണ്ടുമുട്ടാനിടയുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ചെലവുകൾ നിറഞ്ഞ ദിവസമായിരിക്കും. വരുമാനത്തിൽ കവിഞ്ഞ് ചെലവ് ഉണ്ടാകുന്നത് ആശങ്ക വർധിപ്പിക്കും. പ്രണയ ജീവിതത്തിൽ സന്തോഷം വർധിക്കും. അപരിചിതരുമായി നിങ്ങളുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ പങ്കുവെയ്ക്കരുത്. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം ഉടൻ ലഭിക്കാനിടയുണ്ട്. മുൻകാല തെറ്റുകളിൽ നിന്ന് ഒരു പാഠം പഠിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസരംഗത്ത് നേരിടുന്ന പ്രശ്‌നങ്ങൾ മറികടക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിച്ചേക്കും. കിട്ടാനുള്ള പണം തിരികെ ലഭിക്കുന്നതിൽ സന്തോഷിക്കും. സഹോരദങ്ങളുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും. അപരിചിതരെ അന്ധമായി വിശ്വസിക്കരുത്. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ഉണ്ടാകും.
Source link