വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു; വരൻ നിക്കോളായ്

വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു; വരൻ നിക്കോളായ് | Varalakshmi Sarathkumar Engaged

വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു; വരൻ നിക്കോളായ്

മനോരമ ലേഖകൻ

Published: March 02 , 2024 08:14 PM IST

1 minute Read

വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയ ചടങ്ങിൽ നിന്നും

ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. മുംബെെയിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.  നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാർ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വരലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിവരം അറിയിച്ചത്. 
വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങളും രാധിക പങ്കുവച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബിസിനസ്സുകാരനാണ് നിക്കോളായ്.

‘‘ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു.’’– ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് രാധിക കുറിച്ചു.

വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളായിരുന്നു. ഈ വർഷാവസാനത്തോട വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശരത്‌കുമാറിന്റെ ആദ്യ ഭാ​ര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടി ഇവര്‍ക്കുണ്ട്.

English Summary:
Varalakshmi Sarathkumar Engaged to Art Gallery Owner Nicholai Sachdev

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 93lgd3d1d6gmpo73uum323r5v mo-celebrity-celebritywedding mo-entertainment-movie-varalaxmisarathkumar 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-02 7rmhshc601rd4u1rlqhkve1umi-2024-03-02 mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024-03 f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version