റെയിൽവേ പ്ലാറ്റ്ഫോമിൽ മാസ്‌ക്‌വച്ച് സൂപ്പർസ്റ്റാർ; ആളെ കണ്ടുപിടിച്ച് നടി സ്മിനു
റെയിൽവേ പ്ലാറ്റ്ഫോമിൽ മാസ്‌ക്‌വച്ച് സൂപ്പർസ്റ്റാർ | Dileep | Railway station | Train | Video | Instagram |Sminu Sijo | Movie | Manoramaonline
റെയിൽവേ പ്ലാറ്റ്ഫോമിൽ മാസ്‌ക്‌വച്ച് സൂപ്പർസ്റ്റാർ; ആളെ കണ്ടുപിടിച്ച് നടി സ്മിനു
മനോരമ ലേഖകൻ
Published: March 02 , 2024 12:46 PM IST
1 minute Read
സാധാരണക്കാരിൽ ഒരുവനായി എറണാകുളം റെയിൽവെസ്റ്റേഷനിൽ നടൻ ദിലീപ് ട്രെയിൻ കാത്തിരിക്കുന്ന വിഡിയോ പങ്കുവച്ച് നടി സ്മിനു സിജോ. ആളും ആരവവും ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി ഇരിക്കുന്നത് ആരാണെന്നു ഞാൻ കണ്ടുപിടിച്ചു എന്ന കുറിപ്പിനൊപ്പമാണ് സ്മിനു സിജോ വിഡിയോ പങ്കുവച്ചത്. ‘തങ്കമണി’ സിനിമയുടെ പ്രമോഷനായി കോഴിക്കോട്ടേക്ക് പോകാൻ വന്ദേഭാരത് കാത്തിരിക്കുന്ന ദിലീപിന്റെ വിഡിയോ സ്മിനു സിജോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. മാസ്ക് ധരിച്ചിരിക്കുന്ന ദിലീപിനെ അധികമാരും തിരിച്ചറിഞ്ഞില്ല. ആഡംബര കാറുകൾ ഉണ്ടായിട്ടും ആൾക്കൂട്ടത്തിൽ ഒരുവനായി യാത്ര ചെയ്യാനാണ് ദിലീപിന് ഇഷ്ടം എന്നായിരുന്നു പലരും വിഡിയോയ്ക്ക് കമന്റുമായെത്തിയത്.
“ജനപ്രിയ നായകൻ ആളും ആരവവും ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി സാധാരണക്കാർക്കൊപ്പം എറണാകുളം റെയിൽവേ സ്റ്റേഷനിൽ തങ്കമണിയുടെ പ്രമോഷനു കോഴിക്കോട്ടേയ്ക്കുള്ള ട്രെയിനും കാത്ത്. സൂക്ഷിച്ചു നോക്കണ്ടെടാ ഉണ്ണിയെ ഇതു ശരിക്കും ഞാൻ അല്ലടാ. കണ്ടു പിടിച്ചേ.” വിഡിയോയോടൊപ്പം സ്മിനു സിജോ കുറിച്ചു. ഇതിനു മുൻപും റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന ദിലീപിന്റെ വിഡിയോ വൈറലായിരുന്നു. അന്ന് ബാന്ദ്ര സിനിമയുടെ പ്രമോഷന് പോകാൻ വേണ്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന ദിലീപിന്റെ വിഡിയോ ആണ് വൈറലായത്.
Read more… ‘ബാന്ദ്ര’ റിവ്യൂ: അശ്വന്ത് കോക്ക് അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ‘തങ്കമണി’യാണ് ദിലീപിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വർഷങ്ങള്‍ക്കു മുമ്പ് കേരളത്തെ നടുക്കിയ സംഭവത്തിന്‍റെ ദൃശ്യാവിഷ്‍കാരമായ ‘തങ്കമണി’യുടെ റിലീസ് മാർച്ച് 7നാണ്. ദിലീപിന്‍റെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവർ നായികമാരായ ചിത്രത്തിൽ അജ്‌മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരുൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്.
English Summary:
Actress Sminu sijo shared video of actor Dileep, who is waiting for train in the railway station goes Viral
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-common-viralvideo f3uk329jlig71d4nk9o6qq7b4-2024-03-02 mo-entertainment-movie-sminu-sijo 7rmhshc601rd4u1rlqhkve1umi-2024-03-02 4nvskoqel9d97ilv31k34suiki mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-dileep f3uk329jlig71d4nk9o6qq7b4-list mo-entertainment-titles0-thankamani
Source link