വയോധിക സഹോദരങ്ങളെ മഴുകൊണ്ട് വെട്ടിക്കൊന്നു: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് പിടിയിൽ
വയോധിക സഹോദരങ്ങളെ മഴുകൊണ്ട് വെട്ടിക്കൊന്നു: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് പിടിയിൽ -man killed siblings in mumbai – Manorama Online | Malayalam News | Manorama News
വയോധിക സഹോദരങ്ങളെ മഴുകൊണ്ട് വെട്ടിക്കൊന്നു: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് പിടിയിൽ
ഓൺലൈൻ ഡെസ്‍ക്
Published: March 02 , 2024 09:18 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – Shutterstock / Prath)
മുംബൈ∙ മാനസികാസ്വാസ്ഥ്യമുള്ള യുവാവ്, വയോധികരായ സഹോദരങ്ങളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മുകുന്ദ് പാട്ടിൽ (80) ഭീംറാവു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. പാൽഘറിലെ ബോയ്സറിൽ വ്യാഴാഴ്ച വൈകിട്ടാണു സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയത്.
Read Also: ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യകേന്ദ്രം, 13 പേർ പിടിയിൽ; യുവതികളെ എത്തിച്ചത് ബെംഗളൂരുവിൽനിന്ന്
ജനം ഓടിക്കൂടിയപ്പോഴേക്കും പ്രതി കിഷോർ ജഗന്നാഥ് കടന്നുകളഞ്ഞു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വനമേഖലയ്ക്ക് സമീപത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. വിചിത്രമായി പെരുമാറുന്ന ഇയാൾ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ചുറ്റിക്കറങ്ങിയിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
English Summary:
Man killed siblings in Mumbai
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-common-mumbainews mo-crime-murder 40oksopiu7f7i7uq42v99dodk2-2024-03-02 5us8tqa2nb7vtrak5adp6dt14p-2024 mo-crime-crime-news 5us8tqa2nb7vtrak5adp6dt14p-2024-03-02 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 70cn3qiv2vvcpsv69mtmdbhhu8 40oksopiu7f7i7uq42v99dodk2-2024
Source link