ഇതു വിഡ്ഢിത്തം, ഒരു വിഡിയോയ്ക്കും കമന്‍റ് ചെയ്യില്ല; വൈറല്‍ ട്രെന്‍ഡിനെതിരെ സിദ്ധാർഥ് | Siddharth Trend
ഇതു വിഡ്ഢിത്തം, ഒരു വിഡിയോയ്ക്കും കമന്‍റ് ചെയ്യില്ല: വൈറല്‍ ട്രെന്‍ഡിനെതിരെ സിദ്ധാർഥ്
മനോരമ ലേഖകൻ
Published: March 02 , 2024 10:33 AM IST
1 minute Read
സിദ്ധാർഥ്
പരീക്ഷക്കാലമായതോടെ പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികളുടെ കുസൃതിയും ഇൻസ്റ്റഗ്രാമിൽ ഏറി വരികയാണ്. ഇതോടെ പണി കൂടിയത് സിനിമാ താരങ്ങൾക്കാണ്. ഇഷ്ടതാരങ്ങൾ കമന്റ് ചെയ്താലേ പഠിക്കൂ എന്ന തരത്തിലുള്ള റീലുകളാണ് സോഷ്യൽ മീഡിയ നിറയെ. എന്നാൽ ഈ ട്രെൻഡ് തികച്ചും വിഡ്ഢിത്തമാണെന്നാണ് നടൻ സിദ്ധാർഥ് പറയുന്നത്.
പരീക്ഷയ്ക്കു ജയിക്കണമെങ്കിൽ സമൂഹ മാധ്യമങ്ങൾ ഉപേക്ഷിക്കണമെന്നും താരം പറയുകയുണ്ടായി. നിരവധി വിദ്യാർഥികൾ സിദ്ധാർഥിനെ ടാഗ് ചെയ്ത് വിഡിയോ പങ്കുവച്ചതോടെയാണ് എന്തുവന്നാലും താൻ കമന്റ് ചെയ്യില്ലെന്ന് വ്യക്തമാക്കി താരം രംഗത്തുവന്നത്.
സിദ്ധാര്‍ഥ് ഈ വിഡിയോയില്‍ കമന്‍റ് ഇട്ടാലേ ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നതെന്നും പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഒാഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ എന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്‍റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഇഷ്ടതാരങ്ങളുടെ കമന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ പതിവാകുകയാണ്. കുറച്ചു ദിവസം മുൻപാണ് ‘ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താലേ ഞാൻ പഠിക്കൂ’ എന്ന അടിക്കുറിപ്പോടെ താഹ എന്ന യുവാവ് എത്തിയത്. ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു പോസ്റ്റിനു ടൊവിനോ തോമസിന്റെ മറുപടി. ബേസിൽ ജോസഫ് കമന്റ് ചെയ്താലേ കാനഡയിൽ നിന്ന് വരൂ എന്നുപറഞ്ഞു വിഡിയോ പങ്കുവച്ച വിരുതന് ‘മകനേ മടങ്ങിവരൂ’ എന്ന രസകരമായ കമന്റുമായി ബേസിൽ ജോസഫും എത്തിയിരുന്നു.
English Summary:
Siddharth calls THIS viral Instagram trend ‘ridiculous’
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 372cs5ctobonasmvmepf0couq6 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-02 7rmhshc601rd4u1rlqhkve1umi-2024-03-02 mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024-03 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-siddharth
Source link