ഗാസ ആക്രമണത്തെ അപലപിച്ച് യുഎൻ
ഗാസ: ഗാസയിൽ നിസഹായരായ ആളുകളെ കൊലപ്പെടുത്തുന്നതിനെ യുഎൻ സെക്രട്ടറി ജനറൽ അപലപിച്ചു. സാധാരണക്കാരായ ആയിരക്കണക്കിനാളുകളുടെ മരണത്തിൽ ആശങ്ക രേഖപ്പെടുത്തുന്നതായി യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിൽ തകർന്ന ഗാസയിൽ പട്ടിണിയും സാമൂഹിക അരക്ഷിതാവസ്ഥയും വർധിക്കുന്നതായി യുഎൻ മുന്നറിയിപ്പ് നൽകി. ഗാസയിൽ പോഷകാഹാരക്കുറവും നിർജലീകരണവും മൂലം ആറ് ശിശുക്കളാണ് അടുത്തിടെ മരിച്ചത്. ഇത് വരാനിരിക്കുന്ന ക്ഷാമത്തിന്റെ മുന്നറിയിപ്പാണെന്ന് യുഎൻ ഓഫീസ് ഫോർ കോ-ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒസിഎച്ച്എ) ചൂണ്ടിക്കാട്ടി.
മലിനജലം, ആരോഗ്യസേവനങ്ങളുടെ അപര്യാപ്തത, വൈദ്യുതി, ഇന്ധന വിതരണങ്ങൾ വിച്ഛേദിക്കൽ, ഭക്ഷ്യ ഉത്പാദനത്തിന്റെയും കൃഷിയുടെയും തകർച്ച എന്നിവ മൂലം സ്ഥിതി കൂടുതൽ വഷളാവുകയാണെന്ന് ഒസിഎച്ച്എ പറയുന്നു.
Source link