നെൽകർഷകരെ സഹായിക്കാൻ പദ്ധതിയുമായി മിൽമ; പ്രാദേശികമായി വൈക്കോൽ സംഭരിക്കും

തൃശൂർ: വൈക്കോൽ വില്പനയിൽ പ്രതിസന്ധി നേരിടുന്ന നെൽകർഷകരെ സഹായിക്കുന്നതിനായി സംഘങ്ങൾവഴി വൈക്കോൽ സംഭരിച്ചു വിതരണം ചെയ്യാൻ മിൽമ എറണാകുളം മേഖലാ യൂണിയൻ ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ എം.ടി. ജയൻ. യൂണിയന്റെ പ്രവർത്തനപരിധിയിൽ വരുന്ന എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളംവരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ ക്ഷീരകർഷകർക്കായി വൈക്കോൽ വിതരണം ചെയ്തിരുന്നതു ടെൻഡർ നടപടികളിലൂടെ കണ്ടെത്തുന്ന മൊത്തവിതരണക്കാർ വഴിയായിരുന്നു. കഴിഞ്ഞ രണ്ടു മാസവും ഈ രീതിയിലാണു പദ്ധതി നടപ്പാക്കിയത്. എന്നാൽ, നെൽകർഷകർ വൈക്കോൽ വില്പനയ്ക്കു നേരിടുന്ന പ്രതിസന്ധി മനസിലാക്കിയാണ് അടുത്ത മൂന്നു മാസം നേരിട്ടു വൈക്കോൽ വാങ്ങി ക്ഷീരകർഷകർക്കു നൽകാൻ തീരുമാനിച്ചത്.
സംഭരിക്കുന്ന പാലിന്റെ 40 ശതമാനം മേഖലാ യൂണിയനു നൽകുന്ന അംഗസംഘങ്ങൾക്കാണ് കർഷകർക്കു വിതരണം ചെയ്യുന്ന വൈക്കോൽ കിലോഗ്രാമിനു രണ്ടു രൂപ സബ്സിഡി നൽകുന്നത്. കൂടാതെ ടെൻഡർ നടപടികളിലൂടെ വൈക്കോൽ വിതരണത്തിനുള്ള മൊത്തവിതരണക്കാരെയും മിൽമ ചുമതലപ്പെടുത്തും. ആവശ്യമുള്ള സംഘങ്ങൾക്ക് അവരിൽനിന്ന് പദ്ധതിപ്രകാരം വൈക്കോൽ വാങ്ങി വിതരണം ചെയ്യാം.

Source link