ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം ഒന്പതിനു നടക്കും. തെരഞ്ഞെടുപ്പു കമ്മീഷനാണ് ഇക്കാര്യമറിയിച്ചത്. പിപിപി നേതാവ് ആസിഫ് അലി സർദാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ഇദ്ദേഹം മുൻ പ്രസിഡന്റാണ്.
ഭരണമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി സർദാരിയെ നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 2008 മുതൽ 2013 വരെയാണ് സർദാരി പാക് പ്രസിഡന്റായിരുന്നത്.
Source link