അബുദാബി: ടെസ്റ്റ് ക്രിക്കറ്റിൽ അയർലൻഡിന് കന്നി ജയം. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ അയർലൻഡ് ആറ് വിക്കറ്റ് ജയം സ്വന്തമാക്കി. ഇതോടെ ഏക മത്സര ടെസ്റ്റ് പരന്പര അയർലൻഡ് സ്വന്തമാക്കി. സ്കോർ: അഫ്ഗാനിസ്ഥാൻ 155, 218. അയർലൻഡ് 263. 111/4. മൂന്നാംദിനത്തിന്റെ മൂന്നാം സെഷനിലാണ് അയർലൻഡ് ജയം സ്വന്തമാക്കിയത്. രണ്ട് ഇന്നിംഗ്സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തുകയും ആദ്യ ഇന്നിംഗ്സിൽ 15 റണ്‍സ് നേടുകയും ചെയ്ത അയർലൻഡിന്റെ മാർക്ക് അഡയറാണ് പ്ലെയർ ഓഫ് ദ മാച്ച്. 111 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ അയർലൻഡിനായി ക്യാപ്റ്റൻ ആൻഡ്രു ബാൽബിർണി 58 റണ്‍സുമായി പുറത്താകാതെനിന്നു.
ഇന്ത്യക്കും മുന്നിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യജയം കുറിക്കാൻ ഇന്ത്യയേക്കാൾ കുറവ് മത്സരം മാത്രമാണ് അയർലൻഡ് എടുത്തത്. എട്ടാം മത്സരത്തിൽ അയർലൻഡ് ജയം നേടി. ഓസ്ട്രേലിയ കളിച്ച ആദ്യ ടെസ്റ്റിൽ ജയം നേടിയപ്പോൾ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകൾ രണ്ടാം കളിയിൽ വെന്നിക്കൊടി പാറിച്ചു. ഇന്ത്യ 15-ാം ടെസ്റ്റിലാണ് ആദ്യജയം സ്വന്തമാക്കിയത്.
Source link