സമൂഹമാധ്യമത്തിൽ ‘എൻഗേജ്ഡ്’ എന്ന് സ്റ്റാറ്റസ്; പിന്നാലെ ലിവ്– ഇൻ പങ്കാളിയെ കുത്തിക്കൊന്ന് യുവതി- Murder | Crime | Manorama News
സമൂഹമാധ്യമത്തിൽ ‘ഫാമിലി’ ചിത്രം പങ്കുവച്ചു; പിന്നാലെ ലിവ്– ഇൻ പങ്കാളിയെ കുത്തിക്കൊന്ന് യുവതി
ഓൺലൈൻ ഡെസ്‌ക്
Published: March 01 , 2024 06:55 PM IST
Updated: March 01, 2024 10:04 PM IST
1 minute Read
കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് സാർധക് ദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം (ഇടത്), സാർധകും സൻഹതിയും (വലത്). ചിത്രങ്ങൾ: Facebook/click1410
കൊൽക്കത്ത∙ ലിവ്–ഇൻ റിലേഷൻഷിപ് പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. ഫൊട്ടോഗ്രഫറായ സാർധക് ദാസ് (30) ആണ് മരിച്ചത്. സംഭവത്തിൽ പ്രഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റായ സൻഹതി പോളിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ ബുധനാഴ്ചയാണ് സംഭവം. പങ്കാളിയെ കൊലപ്പെടുത്തിയ വിവരം സൻഹതി തന്നെയാണ് നാഗർബസാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. ഇതനുസരിച്ച് ദം ദമിലെ മധുഗഡിലെ മധുബനി റോഡിലുള്ള ഇവരുടെ വാടക ഫ്ലാറ്റിലെത്തിയ പൊലീസ് ചോരയിൽ കുളിച്ചു കിടക്കുന്ന സാർധകിനെയാണ് കണ്ടത്. ഉടൻ ആശുത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read also: തിരൂരില്‍നിന്നു കാണാതായ കുഞ്ഞിന്റെ മൃതദേഹം തൃശൂരിലെ ഓടയില്‍ കണ്ടെത്തി: അഴുകിയ നിലയില്‍
ഫൊട്ടോഗ്രഫറും പാർട്ട് ടൈം ആപ്-ക്യാബ് ഡ്രൈവറുമായിരുന്ന സാർധക് കുറച്ചു വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് സൻഹതി പോളിനെ പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയായിരുന്നു. വിവാഹമോചിതയായ സൻഹതിയുടെ കുട്ടിയും ഇവർക്കൊപ്പമായിരുന്നു. കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി ഇവർ മധുബനി റോഡിലുള്ള വാടക ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി, ഒരു പ്രീ–മാര്യേജ് ഫോട്ടോഷൂട്ടിനുശേഷം മദ്യപിച്ചെത്തിയ സാർധകും സൻഹതിയും തമ്മിൽ തർക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി മാറുകയും സാർധകിനെ സൻഹതി കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് മണിക്കൂറുകൾക്കു മുമ്പ് യുവതിക്കും മകനും ഒപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന അടിക്കുറിപ്പോടെ സാർധക് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. സമൂഹികമാധ്യമ അക്കൗണ്ടിലെ റിലേഷൻഷിപ് സ്റ്റാറ്റസ് ‘എൻഗേജ്ഡ്’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. കൊലപാതകത്തിനു പിന്നാെല കുട്ടിയെ സാർധകിന്റെ മാതാപിതാക്കളെ ഏൽപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
English Summary:
Woman calls cops after killing partner
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list mo-crime-murder 40oksopiu7f7i7uq42v99dodk2-2024-03-01 5us8tqa2nb7vtrak5adp6dt14p-2024 mo-crime-crime-news 5us8tqa2nb7vtrak5adp6dt14p-2024-03-01 5us8tqa2nb7vtrak5adp6dt14p-list 3l98cn4fgq0096d5bfu2a7u3br mo-news-world-countries-india-indianews mo-news-national-states-westbengal-kolkata 40oksopiu7f7i7uq42v99dodk2-2024
Source link