ബിഹാർ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി; ആർജെഡി എംഎൽഎ ബിജെപിയിൽ ചേർന്നു

ബിഹാർ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി; ആർജെഡി എംഎൽഎ ബിജെപിയിൽ ചേർന്നു – RJD | BJP | Lok Sabha Election | National News | Manorama News
ബിഹാർ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി; ആർജെഡി എംഎൽഎ ബിജെപിയിൽ ചേർന്നു
ഓൺലൈൻ ഡെസ്ക്
Published: March 01 , 2024 06:59 PM IST
1 minute Read
ബിജെപിയിൽ ചേർന്ന ആർജെഡി എംഎൽഎ ഭരത് ബിന്ദ് (ANI Photo)
പട്ന ∙ ആർജെഡി എംഎൽഎ ഭരത് ബിന്ദ് ബിജെപിയിൽ ചേർന്നു. ബിഎസ്പി ബിഹാർ സംസ്ഥാന അധ്യക്ഷനായിരുന്ന ഭരത് ബിന്ദ് 2020ലാണ് ആർജെഡിയിൽ എത്തിയത്. ബിഹാറിൽ ബിജെപി – ജനതാദൾ(യു) സർക്കാർ അധികാരമേറ്റ ശേഷം ആർജെഡിയുടെ അഞ്ചാമത്തെ എംഎൽഎയാണ് ബിജെപിയിൽ ചേരുന്നത്. കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരും ബിജെപിയിലേക്ക് കൂറുമാറിയിരുന്നു.
Read Also: തെലങ്കാനയിൽ ബിആർഎസ് സിറ്റിംഗ് എംപി പാർട്ടി വിട്ട് ബിജെപിയിൽ; കെസിആറിന് തിരിച്ചടി
ആർജെഡി എംഎൽഎമാരായിരുന്ന പ്രഹ്ലാദ് യാദവ്, ചേതൻ ആനന്ദ്, വീണ ദേവി, സംഗീത ദേവി, കോൺഗ്രസ് എംഎൽഎമാരായിരുന്ന മുരാരി പ്രസാദ് ഗൗതം, സിദ്ധാർഥ് സൗരവ് എന്നിവരാണ് നേരത്തേ ബിജെപിയിൽ ചേർന്നത്. കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാകാൻ ആർജെഡിയും കോൺഗ്രസും നടപടികളാരംഭിച്ചു.
English Summary:
RJD’s Bharat Bind, MLA from Bhabua, joins NDA
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list mo-politics-parties-rjd 40oksopiu7f7i7uq42v99dodk2-2024-03-01 5us8tqa2nb7vtrak5adp6dt14p-2024 3d0mmpr3btm088be9vg8svl0kq 5us8tqa2nb7vtrak5adp6dt14p-2024-03-01 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews mo-news-national-states-bihar 40oksopiu7f7i7uq42v99dodk2-2024
Source link