ബെംഗളൂരുവിലെ കഫേയിൽ സ്ഫോടനം, 5 പേർക്ക് പരുക്ക്; ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയെന്ന് സംശയം

ബെംഗളൂരുവിലെ കഫേയിൽ സ്ഫോടനം, 5 പേർക്ക് പരുക്ക്; ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയെന്ന് സംശയം- Bengaluru Cafe | Manorama News

ബെംഗളൂരുവിലെ കഫേയിൽ സ്ഫോടനം, 5 പേർക്ക് പരുക്ക്; ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയെന്ന് സംശയം

ഓൺലൈൻ ഡെസ്‌ക്

Published: March 01 , 2024 03:44 PM IST

Updated: March 01, 2024 03:56 PM IST

1 minute Read

സ്ഫോടനമുണ്ടായ രാമേശ്വരം കഫേ. ചിത്രം:X/ANI

ബെംഗളൂരു∙ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരുക്ക്. നഗരത്തിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ മൂന്നു പേർ കഫേയിലെ ജീവനക്കാരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സ്‌ഫോടനത്തിന് ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നും പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതായി തോന്നുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary:
Explosion At Bengaluru Cafe

5us8tqa2nb7vtrak5adp6dt14p-2024-03 3lf5hhc5mm6dv0o4lff2hgofl6 40oksopiu7f7i7uq42v99dodk2-2024-03 5us8tqa2nb7vtrak5adp6dt14p-2024-03-01 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews mo-news-common-fire 40oksopiu7f7i7uq42v99dodk2-2024-03-01 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024


Source link
Exit mobile version