പെഗാസസ് സ്‌പൈ വെയറിന്റെ കോഡ് വാട്‌സാപ്പിന് നല്‍കണം- എന്‍എസ്ഒ ഗ്രൂപ്പിനോട് യുഎസ് കോടതി


ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെയും മറ്റ് സ്‌പൈ വെയറുകളുടേയും കോഡ് വാട്‌സാപ്പിന് നല്‍കണമെന്ന് ഉത്തരവിട്ട് യുഎസിലെ ഒരു കോടതി. പെഗാസസ് ഉള്‍പ്പടെ ലോകത്തിലെ ഏറ്റവും അത്യാധുനിക സൈബര്‍ ആയുധങ്ങളുടെ നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 1400 വാട്‌സാപ്പ് ഉപഭോക്താക്കളെ രണ്ടാഴ്ചക്കാലം എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ വാട്‌സാപ്പ് നല്‍കിയ കേസിന്റെ ഭാഗമായാണ് കോടതി ഉത്തരവ്.


Source link

Exit mobile version