‘നിങ്ങളുടെ ഇഷ്ടഭാഷയിൽ’: ചൈനീസ് ഭാഷയിൽ ജന്മദിനാശംസ നേർന്ന് സ്റ്റാലിനെ ട്രോളി ബിജെപി– MK Stalin | BJP’s Birrthday Wish | Malayalam news | Manorama News
‘നിങ്ങളുടെ ഇഷ്ടഭാഷയിൽ’: ചൈനീസ് ഭാഷയിൽ ജന്മദിനാശംസ നേർന്ന് സ്റ്റാലിനെ ട്രോളി ബിജെപി
ഓൺലൈൻ ഡെസ്ക്
Published: March 01 , 2024 12:55 PM IST
Updated: March 01, 2024 01:17 PM IST
1 minute Read
ബിജെപി പതാക, ബിജെപി എം.കെ.സ്റ്റാലിന് ചൈനീസ് ഭാഷയിൽ ജന്മദിനാശംസ നേർന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം (Photo: X/ @BJP4TamilNadu)
ചെന്നൈ∙ ഇന്ന് 71ാം ജന്മദിനം ആഘോഷിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ചൈനീസ് ഭാഷയിൽ ആശംസകൾ നേർന്ന് തമിഴ്നാട് ബിജെപി. ചൈനീസ് ഭാഷയായ മാൻഡറിനിലാണ് പരിഹാസം കലർന്ന ആശംസ. സ്റ്റാലിന്റെ ഇഷ്ടഭാഷയിൽ ആശംസകൾ നേരുന്നുവെന്ന പരിഹാസത്തോടെയാണു ബിജെപി അവരുടെ ഔദ്യോഗിക എക്സ് പേജിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ചൈനീസ് റോക്കറ്റുകളുടെ ചിത്രം ഡിഎംകെ പരസ്യത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു പരിഹാസം.
Read also: ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഗ്യാസ് സിലിണ്ടർ വില 2000 ആക്കും: മമതചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനു തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിൽ ഐഎസ്ആർഒയുടെ രണ്ടാം ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ മോദി വരുന്നതുമായി ബന്ധപ്പെട്ടു നൽകിയ പരസ്യമാണു വിവാദത്തിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ.സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ് ഉൾപ്പെടുന്നതായിരുന്നു പരസ്യം. ഇതിനതിരെ പ്രധാനമന്ത്രി മോദി അടക്കം രംഗത്തുവന്നിരുന്നു. മറ്റുള്ളവർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക മാത്രമാണ് ഡിഎംകെ സർക്കാരിന്റെ പണിയെന്നു പരിഹസിച്ച് മോദിയും ബിജെപിയും രംഗത്തെത്തുകയും ചെയ്തു.
English Summary:
BJP’s birthday wish for Stalin in Mandarin amid ‘China flag on Indian rocket’ ad row
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mkstalin 40oksopiu7f7i7uq42v99dodk2-2024-03-01 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-01 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews mo-news-national-states-tamilnadu 619j5lhd8k8hugneo35d9b8qpo 40oksopiu7f7i7uq42v99dodk2-2024
Source link