ASTROLOGY

മോതിര വിരലിന് ചൂണ്ടുവിരലിനേക്കാൾ നീളമുണ്ടോ? ഫലം ഇങ്ങനെ

മോതിര വിരലിന് ചൂണ്ടുവിരലിനേക്കാൾ നീളമുണ്ടോ? ഫലം ഇങ്ങനെ- Is your ring finger longer than the index finger?

മോതിര വിരലിന് ചൂണ്ടുവിരലിനേക്കാൾ നീളമുണ്ടോ? ഫലം ഇങ്ങനെ

വെബ്‍ ഡെസ്ക്

Published: March 01 , 2024 11:58 AM IST

1 minute Read

വിരലുകളുടെ നീളം അനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കാം

മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ നീളം കുറഞ്ഞ സ്ത്രീകൾ ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും

Image Credit: Oporty786/ Shutterstock

കൈയിലെ രേഖകൾ നോക്കി ഭാവി പറയുന്നതുപോലെ വിരലുകളുടെ നീളം അനുസരിച്ചു ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കാം. പൊതുവെ നീളം കൂടിയ വിരലുകളുള്ളവർ സൗഹൃദപ്രിയരും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നവരും ശാന്തശീലരുമായിരിക്കും. എന്നാൽ കുറിയ വിരലുകളുള്ളവർ എന്തും വെട്ടിത്തുറന്നു പറയുന്നവരും ക്ഷിപ്രകോപികളുമായിരിക്കും. ഈ കോപം വളരെ കുറച്ചു നേരത്തേക്ക് മാത്രമേ കാണൂ.

മോതിര വിരൽ ചൂണ്ടു വിരലിനേക്കാൾ നീളമുള്ള സ്ത്രീകൾ പൊതുവെ കുടുംബ ബന്ധങ്ങൾക്ക്‌ വില നൽകുന്നവരും സാഹസികരും ചഞ്ചല ഹൃദയരുമായിരിക്കും. ഇക്കൂട്ടരുടെ സാമ്പത്തികനില എപ്പോഴും ഭദ്രമായിരിക്കും. ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തിനു ഉടമയായിരിക്കും. ദേഷ്യപ്രകൃതരായ ഇവർ പെട്ടെന്നു ശാന്തരാവുകയും പറഞ്ഞ കാര്യങ്ങളെല്ലാം മറക്കുകയും ചെയ്യും. സ്നേഹിക്കുന്നവർക്ക് ഇവർ വിശ്വസ്തരായിരിക്കും. തൊഴില്‍പരമായി ഉന്നതിയിലെത്താൻ യോഗവുമുള്ളവരുമാണ് ഈ വിരലിനുടമകള്‍.

മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ നീളം കുറഞ്ഞ സ്ത്രീകൾ ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നവരും നേതൃപാടവം ഉള്ളവരുമായിരിക്കും. വ്യക്തി ബന്ധങ്ങളേക്കാൾ ജീവിത മൂല്യത്തിനു വിലകൽപ്പിക്കുന്നവരാണിവർ. അതിനാൽത്തന്നെ ഇക്കൂട്ടരുടെ കുടുംബബന്ധങ്ങളിൽ ഉലച്ചിൽ സംഭവിക്കാനിടയുണ്ട്. വിശ്വസ്തരും എല്ലാം നല്ല രീതിയിൽ കാണാൻ ശ്രമിക്കുന്നവരുമായിരിക്കും.

English Summary:
Is your ring finger longer than the index finger?

36sgu55tei6as3sqteddllqa4n mo-astrology-luckythings 4nsrr6lk1tjmtu9lgok12s4uqq mo-astrology-malayalamastrology 53ab73lda2hi6u78l60ciebjab 7os2b6vp2m6ij0ejr42qn6n2kh-2024 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 7os2b6vp2m6ij0ejr42qn6n2kh-2024-03-01 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 30fc1d2hfjh5vdns5f4k730mkn-2024 30fc1d2hfjh5vdns5f4k730mkn-2024-03-01 631oncdn5nhlk0kd44m14ot5i6 30fc1d2hfjh5vdns5f4k730mkn-2024-03 7os2b6vp2m6ij0ejr42qn6n2kh-2024-03


Source link

Related Articles

Back to top button