‘നടിപ്പിൻ രാക്ഷസി’; ഉർവശിയുടെ അഭിനയ പ്രകടനവുമായി ജെ. ബേബി ട്രെയിലർ | J Baby Trailer
‘നടിപ്പിൻ രാക്ഷസി’; ഉർവശിയുടെ അഭിനയ പ്രകടനവുമായി ജെ. ബേബി ട്രെയിലർ
മനോരമ ലേഖകൻ
Published: March 01 , 2024 10:31 AM IST
1 minute Read
ട്രെയിലറിൽ നിന്നും
പാ. രഞ്ജിത്തിന്റെ നിർമാണത്തിൽ നടി ഉർവശി, ദിനേശ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജെ ബേബി’യുടെ ട്രെയിലർ എത്തി. ചിത്രം മാർച്ച് 8ന് വനിതാ ദിനത്തിൽ തിയറ്ററുകളിലേക്കെത്തും. ഉർവശിയുടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലർ.
പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്‌ഷൻസ് ഇതുവരെ നിർമിച്ച സിനിമകൾ ഒക്കെയും സാമൂഹിക സങ്കൽപ്പങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളായാണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ ജെ. ബേബി കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ചെറു നിർമത്തിൽ ഒരുക്കിയ ചിത്രമാണ്.
സിനിമയുടെ പ്രത്യേക പ്രദർശനം ചെന്നൈയിൽ സിനിമാ പ്രവർത്തകർക്കായി നടത്തിയിരുന്നു. സിനിമ കണ്ടവരെല്ലാം, അഭിനേതാക്കളെയും അണിയറപ്രവർത്തകരേയും നിർമ്മാതാക്കളെയും അഭിനന്ദിച്ചിരുന്നു.
പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ജെ ബേബി. സിനിമ കാണാൻ തിയേറ്ററിൽ വരുന്നവർ നിർബന്ധമായും അമ്മമാരെയും കൂടെ കൂട്ടണം. അതുപോലെ എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി ഞങ്ങൾ ഒരുക്കിയ സിനിമയാണിതെന്ന് സംവിധായകൻ സുരേഷ് മാരി പറയുന്നു. ശക്തി ഫിലിം ഫാക്ടറിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പിആർഓ പ്രതീഷ് ശേഖർ.
English Summary:
Urvasi and Dinesh’s J Baby trailer out
7rmhshc601rd4u1rlqhkve1umi-list 3oi2sh90ckpkvgj02i97rnnfud 7rmhshc601rd4u1rlqhkve1umi-2024-03-01 mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-movie-urvashi mo-entertainment-common-teasertrailer f3uk329jlig71d4nk9o6qq7b4-2024-03-01
Source link