CINEMA

മമ്മൂട്ടിക്കു പുരസ്കാരം നൽകി സുറുമിയും അമാലും; വിഡിയോ

മമ്മൂട്ടിക്കു പുരസ്കാരം നൽകി സുറുമിയും അമാലും; വിഡിയോ | Mammootty Sulfath

മമ്മൂട്ടിക്കു പുരസ്കാരം നൽകി സുറുമിയും അമാലും; വിഡിയോ

മനോരമ ലേഖകൻ

Published: March 01 , 2024 11:09 AM IST

1 minute Read

മമ്മൂട്ടിയും സുൽഫത്തും, സുറുമിയും അമാലും സമീപം

കണ്ണൂര്‍ സ്ക്വാഡിന്‍റെയും കാതല്‍ ദ് കോറിന്‍റെയും വിജയാഘോഷ വിഡിയോ ആരാധകർ ഏറ്റെടുക്കുന്നു. മമ്മൂട്ടിയെ സംബന്ധിച്ചടത്തോളം കുടുംബത്തിന്റെ ഒത്തുചേരൽ കൂടിയായിരുന്നു ഇത്. കണ്ണൂർ സ്ക്വാഡിനു വേണ്ടി ഒരു പുരസ്കാരം മമ്മൂട്ടിയിൽ നിന്നും ഭാര്യ സുൽഫത്ത് ഏറ്റുവാങ്ങിയപ്പോൾ മറ്റൊരു പുരസ്കാരം മകൾ സുറുമിയും മരുമകൾ അമാലും ചേർന്ന് മമ്മൂട്ടിക്കു സമ്മാനിച്ചു.

പുരസ്കാരദാനത്തിനിടെ മമ്മൂക്ക സഹപ്രവര്‍ത്തകനോട് പറഞ്ഞ വാക്കുകളും ഇരുവരുടെയും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളുടെയും ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പുരസ്കാരം നല്‍കുന്ന മമ്മൂട്ടിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു സ്വീകര്‍ത്താവിന്റെ വരവ്. ഇത് ശ്രദ്ധിച്ച മമ്മൂട്ടി ഗ്ലാസ് ഊരാന്‍ തമാശയോടെ പറയുന്നത് വിഡിയോയില്‍ കാണാം. ഒപ്പം ഇടി മേടിക്കും എന്ന് സ്നേഹപൂര്‍വമുള്ള ആംഗ്യവും. ഉടനെ ചിരിച്ചുകൊണ്ട് യുവാവ് ഗ്ലാസ് ഊരിയെങ്കിലും രണ്ടാം അവാര്‍ഡ് വാങ്ങവെ വീണ്ടും വയ്ക്കാന്‍ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു.
മമ്മൂട്ടിയുടെ ആവശ്യപ്രകാരം വീണ്ടും കൂളിങ് ഗ്ലാസ് ധരിച്ചാണ് യുവാവ് അടുത്ത പുരസ്കാരം ഏറ്റുവാങ്ങിയത്. സദസ്സിലിരുന്ന സകലരെയും പൊട്ടിച്ചിരിപ്പിച്ച സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

English Summary:
Kannur Squad and Kaathal movie success celebration

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-01 mo-entertainment-titles0-kannur-squad 7qs4ksl0ni02e9mtjq2n200thf mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-03-01 f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button