മുംബൈ: ചിപ് നിർമാതാക്കളായ ഇന്റലിന്റെ മുൻ ഇന്ത്യൻ മേധാവി അവതാർ സൈനി (68) വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെ സൈക്കിളിൽ വ്യായാമത്തിനായി പോയ സൈനിയെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചിടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ 5.50ന് മഹാരാഷ്ട്ര നവി മുംബൈയിലെ നെരുളിലുള്ള പാം ബീച്ച് റോഡിലായിരുന്നു സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ സുഹൃത്തുക്കൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുന്നിലെ ടയറിൽ സൈക്കിൾ കുടുങ്ങിയതായും കുറച്ചുദൂരം വലിച്ചിഴച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിനു പിന്നാലെ കാർ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സഹസൈക്കിളിസ്റ്റുകൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാർ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. ഇന്റൽ 386, 486 മൈക്രോപ്രോസസറുകൾ വികസിപ്പിക്കുന്നതിൽ സൈനി നിർണായക പങ്കുവഹിച്ചു. കമ്പനിയുടെ പെന്റിയം പ്രോസസറിന്റെ രൂപകല്പനയിലും അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യയിൽ ഇന്റലിന്റെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു.

Source link