കേരളത്തിൽ 570 പുള്ളിപ്പുലി; വർധന പെരിയാറിൽ മാത്രം

കേരളത്തിൽ 570 പുള്ളിപ്പുലി; വർധന പെരിയാറിൽ മാത്രം -Ministry of Forest and Environment | Leopard | Malayalam News | India News | Manorama Online | Manorama News

കേരളത്തിൽ 570 പുള്ളിപ്പുലി; വർധന പെരിയാറിൽ മാത്രം

റൂബിൻ ജോസഫ്

Published: March 01 , 2024 02:44 AM IST

1 minute Read

പുള്ളിപ്പുലികളിലേറെയും സംരക്ഷിത മേഖലയ്ക്ക് പുറത്ത്

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ കേരളത്തിൽ കണ്ടെത്തിയ പുള്ളിപ്പുലികളിൽ 63 ശതമാനവും സംരക്ഷിത മേഖലയ്ക്കു പുറത്താണെന്നു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തൽ. 4 വർഷത്തിനിടെ സംസ്ഥാനത്തു പുള്ളിപ്പുലികളുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്. 2022 ലെ കണക്കുപ്രകാരം, 570 പുള്ളിപ്പുലികളുടെ സാന്നിധ്യം കേരളത്തിൽ സ്ഥിരീകരിച്ചു. 2018ലെ റിപ്പോർട്ടിൽ 650 പുള്ളിപ്പുലികളായിരുന്നു.
2018–2022 കാലയളവിൽ പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വർധനയും വയനാട്, മലയാറ്റൂർ മേഖലയിൽ കുറവുമാണു രേഖപ്പെടുത്തിയത്. ഇരവികുളം ദേശീയ പാർക്ക്, കോന്നി, റാന്നി, വാഴച്ചാൽ ഡിവിഷനുകളിൽ നേരത്തേ മുതലുള്ള കുറവു തുടരുന്നു.

ഇന്ത്യയിലാകെ 13,874 പുള്ളിപ്പുലികളെയാണു കണ്ടെത്തിയത്. 2018ൽ ഇത് 12,852 ആയിരുന്നു. കൂടുതലുള്ളത് മധ്യപ്രദേശിലാണ് – 3907.
പ്രശ്നം ഏറെയും വയനാട്ടിൽ

കേരളത്തിൽ മനുഷ്യ–വന്യമൃഗ സംഘർഷങ്ങളുടെ എണ്ണം കഴിഞ്ഞ 7 വർഷത്തിനിടെ ഇരട്ടിയായെന്നും റിപ്പോർട്ടിലുണ്ട്. 2015–16 കാലഘട്ടത്തിൽ 6022 കേസുകളായിരുന്നത് 2021–22–ൽ 10,036 ആയി. പുള്ളിപ്പുലികൾ മനുഷ്യരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 2013–19 ൽ 547 കേസുകളാണുള്ളത്.ഏറ്റവുമധികം വന്യമൃഗ–മനുഷ്യ സംഘർഷം കൂടുതൽ വയനാട് നോർത്ത് ഡിവിഷനിലാണ്. രണ്ടാമത് കണ്ണൂരും മൂന്നാമത് വയനാട് സൗത്ത് ഡിവിഷനുമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

English Summary:
The Ministry of Forest and Environment found that 63 percent of the leopards found in Kerala are outside the protected Forest

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02-29 mo-news-kerala-organisations-forestdepartment 6anghk02mm1j22f2n7qqlnnbk8-2024-02 rubin-joseph 40oksopiu7f7i7uq42v99dodk2-list mo-environment-leopard mo-environment 40oksopiu7f7i7uq42v99dodk2-2024-02-29 4gt6ellu66dfc45ocuo6qsiirn mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024 mo-news-common-keralanews


Source link
Exit mobile version