മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാർക്കും നാളെ പവാറിന്റെ വിരുന്ന്

മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാർക്കും നാളെ പവാറിന്റെ വിരുന്ന് – Sharad Pawar invites Eknath Shinde Ajit Pawar Devendra Fadnavis for dinner | Malayalam News, India News | Manorama Online | Manorama News

മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാർക്കും നാളെ പവാറിന്റെ വിരുന്ന്

മനോരമ ലേഖകൻ

Published: March 01 , 2024 02:59 AM IST

1 minute Read

ശരദ് പവാർ

മുംബൈ ∙എൻസിപി പിളർത്തി എൻഡിഎ മുന്നണിയിൽ ചേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ സഹോദരപുത്രൻ അജിത് പവാർ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ,മറ്റൊരു ഉപമുഖ്യമന്ത്രി ദ്രേവേന്ദ്ര ഫസ്നാവിസ് എന്നിവരെ ശരദ് പവാർ നാളെ വിരുന്നിന് ക്ഷണിച്ചു. ബാരാമതിയിയിലെ പവാറിന്റെ കുടുംബവീട്ടിലാണു വിരുന്ന് ഒരുക്കുന്നത്.
സംസ്ഥാന ഭരണ നേതൃത്വത്തിൽ എത്തിയ ശേഷം തന്റെ ജൻമനാട്ടിൽ ആദ്യമായി എത്തുന്നതുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് പവാർ പറയുന്നത്. ബാരാമതി ലോക്സഭാ മണ്ഡലത്തിൽ പവാറിന്റെ മകൾ സുപ്രിയ സുളെയ്ക്കെതിരെ ഭാര്യ സുനേത്രയെ കളത്തിലിറക്കാൻ അജിത് പവാർ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം. അതിനിടെ, ശരദ് വിഭാഗം എൻസിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ ഏക്നാഥ് ഷിൻഡെയെ സന്ദർശിച്ചു ചർച്ച നടത്തി.

English Summary:
Sharad Pawar invites Eknath Shinde Ajit Pawar Devendra Fadnavis for dinner

40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar mo-politics-leaders-devendrafadnavis mo-politics-leaders-sharad-pawar 6anghk02mm1j22f2n7qqlnnbk8-2024-03-01 40oksopiu7f7i7uq42v99dodk2-2024-03-01 mo-politics-leaders-eknathshinde mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 3fplccup2c9o2ht9i97km2tlqm 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version