ഗ്യാൻവാപി: വിധി പറഞ്ഞ ജഡ്ജിക്ക് സർവകലാശാല ഓംബുഡ്സ്മാനായി നിയമനം – Appointed Gyanvapi judge as university ombudsman | Malayalam News, India News | Manorama Online | Manorama News
ഗ്യാൻവാപി: വിധി പറഞ്ഞ ജഡ്ജിക്ക് സർവകലാശാല ഓംബുഡ്സ്മാനായി നിയമനം
മനോരമ ലേഖകൻ
Published: March 01 , 2024 02:59 AM IST
1 minute Read
വാരാണസിയിലെ ഗ്യാൻവാപി പള്ളി (Photo: Wasim Sarvar/IANS)
ലക്നൗ∙ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള വിധി പറഞ്ഞ ജഡ്ജിക്ക്, വിരമിച്ചതിനു പിന്നാലെ സർവകലാശാല ഓംബുഡ്സ്മാനായി നിയമനം.
വാരാണസി ജില്ലാ ജഡ്ജിയായിരുന്ന എ.കെ.വിശ്വേശയ്യയാണ്, യുപി സർക്കാർ ലക്നൗവിൽ സ്ഥാപിച്ച ഡോ. ശകുന്തള മിശ്ര നാഷനൽ റീഹാബിലിറ്റേഷൻ സർവകലാശാലയുടെ ഓംബുഡ്സ്മാനായി ചുമതലയേറ്റത്. 3 വർഷത്തേക്കാണ് നിയമനം.
ജനുവരി 31ന്, സർവീസിൽ നിന്നു വിരമിക്കുന്ന ദിവസമാണ് ഹിന്ദു വിഭാഗം നൽകിയ ഹർജിയിൽ വിശ്വേശയ്യ അനുകൂല വിധി പറഞ്ഞത്. 31 വർഷങ്ങൾക്കു ശേഷമാണ് അവിടെ ഹിന്ദു വിഭാഗത്തിന് പൂജയ്ക്കായി അനുമതി ലഭിച്ചത്.
English Summary:
Appointed Gyanvapi judge as university ombudsman
mo-news-common-gyanvapimosque 40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-news-national-states-uttarpradesh 6anghk02mm1j22f2n7qqlnnbk8-2024-03-01 40oksopiu7f7i7uq42v99dodk2-2024-03-01 mo-news-world-countries-india-indianews mo-educationncareer-university 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 3o7fmcib0qmruqg7qbh4pj4i68 40oksopiu7f7i7uq42v99dodk2-2024
Source link