SPORTS

മാ​​ഞ്ച​​സ്റ്റ​​ർ x ലി​​വ​​ർ​​പൂ​​ൾ ക്വാ​​ർ​​ട്ട​​ർ


ല​​ണ്ട​​ൻ: എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​ർ ചി​​ത്രം തെ​​ളി​​ഞ്ഞു. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡും ലി​​വ​​ർ​​പൂ​​ളും ത​​മ്മി​​ലാ​​ണ് ക്വാ​​ർ​​ട്ട​​റി​​ലെ ഹെ​​വി​​വെ​​യ്റ്റ് പോ​​രാ​​ട്ടം. അ​​ഞ്ചാം റൗ​​ണ്ടി​​ൽ ലി​​വ​​ർ​​പൂ​​ൾ 3-0ന് ​​സ​​താം​​പ്ട​​ണി​​നെ​​യും മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് 1-0ന് ​​നോ​​ട്ടി​​ങാം ഫോ​​റ​​സ്റ്റി​​നെ​​യും കീ​​ഴ​​ട​​ക്കി. ചെ​​ൽ​​സി 3-2ന് ​​ലീ​​ഡ്സ് യു​​ണൈ​​റ്റ​​ഡി​​നെ​​യും വൂ​​ൾ​​വ്സ് 1-0ന് ​​ബ്രൈ​​റ്റ​​ണി​​നെ​​യും തോ​​ൽ​​പ്പി​​ച്ചും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. 89-ാം മി​​നി​​റ്റി​​ൽ കാ​​സെ​​മി​​റൊ നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യം. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി x ന്യൂ​​കാ​​സി​​ൽ യു​​ണൈ​​റ്റ​​ഡ്, ചെ​​ൽ​​സി x ലെ​​സ്റ്റ​​ർ സി​​റ്റി, വൂ​​ൾ​​വ്സ് x ക​​വെ​​ൻ​​ട്രി എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ.

ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ ജെ​​യ്ഡ​​ൻ ഡാ​​ൻ​​സി​​ന്‍റെ (73’, 88’) മി​​ക​​വി​​ലാ​​ണ് ലി​​വ​​ർ​​പൂ​​ൾ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 1997ൽ 17-ാം ​​വ​​യ​​സി​​ൽ മൈ​​ക്കി​​ൾ ഓ​​വ​​ൻ ഹാ​​ട്രി​​ക് നേ​​ടി​​യ​​ശേ​​ഷം ലി​​വ​​ർ​​പൂ​​ളി​​നാ​​യി 2+ ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ക​​ളി​​ക്കാ​​ര​​നാ​​ണ് പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ ജെ​​യ്ഡ​​ൻ ഡാ​​ൻ​​സ്.


Source link

Related Articles

Back to top button