SPORTS

റൊണാൾഡോയ്ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ


റി​​യാ​​ദ്: പോ​​ർ​​ച്ചു​​ഗ​​ൽ സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ. സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ അ​​ൽ ഷ​​ബാ​​ബ് എ​​ഫ്സി​​ക്ക് എ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ അ​​ൽ ന​​സ​​ർ എ​​ഫ്സി​​യു​​ടെ താ​​ര​​മാ​​യ ക്രി​​സ്റ്റ്യാ​​നോ ന​​ട​​ത്തി​​യ അ​​ശ്ലീ​​ല ആം​​ഗ്യ​​ത്തി​​ന്‍റെ പേ​​രി​​ൽ ഒ​​രു മ​​ത്സ​​ര​​ത്തി​​ലാ​​ണ് വി​​ല​​ക്ക്. വി​​ല​​ക്കി​​നൊ​​പ്പം 30,000 സൗ​​ദി റി​​യാ​​ൽ (6.64 ല​​ക്ഷം രൂ​​പ) പി​​ഴ​​യു​​മു​​ണ്ട്. അ​​തി​​ൽ 10,000 റി​​യാ​​ൽ സൗ​​ദി ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​നും 20,000 റി​​യാ​​ൽ അ​​ൽ ഷ​​ബാ​​ബി​​നു​​മാ​​ണ് റൊ​​ണാ​​ൾ​​ഡോ ന​​ൽ​​കേ​​ണ്ട​​ത്.

3-2ന് ​​അ​​ൽ ന​​സ​​ർ ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​നി​​ടെ അ​​ൽ ഷ​​ബാ​​ബ് ആ​​രാ​​ധ​​ക​​ർ മെ​​സി, മെ​​സി… എ​​ന്ന് ഗാ​​ല​​റി​​യി​​ൽ​​നി​​ന്ന് വി​​ളി​​ച്ചി​​രു​​ന്നു. ഇ​​തി​​ൽ പ്ര​​കോ​​പി​​ത​​നാ​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ ഗാ​​ല​​റി​​ക്കു​​നേ​​രേ അ​​ഗ്ലീ​​ല ആം​​ഗ്യം കാ​​ണി​​ച്ച​​ത്. 175 മി​​ല്യ​​ണ്‍ പൗ​​ണ്ട് (1834 കോ​​ടി രൂ​​പ) വാ​​ർ​​ഷി​​ക പ്ര​​തി​​ഫ​​ല​​ത്തി​​നാ​​ണ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ അ​​ൽ ന​​സ​​റി​​ൽ എ​​ത്തി​​യ​​ത്. സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ നി​​ല​​വി​​ലെ ടോ​​പ് സ്കോ​​റ​​റും (22 ഗോ​​ൾ) ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​സി​​സ്റ്റ് (9) ന​​ട​​ത്തി​​യ​​തും റൊ​​ണാ​​ൾ​​ഡോ​​യാ​​ണ്.


Source link

Related Articles

Back to top button