മാഫിയകളെ അടിച്ചമർത്താൻ യോഗിയെ മാതൃകയാക്കാൻ ബിഹാറിലെ എൻഡിഎ സർക്കാർ-Yogi Adityanath|Manorama News|Manorama Online|Breaking News|Latest News|Malayalam news
മാഫിയകളെ അടിച്ചമർത്താൻ യോഗിയെ മാതൃകയാക്കാൻ ബിഹാറിലെ എൻഡിഎ സർക്കാർ
മനോരമ ലേഖകൻ
Published: February 29 , 2024 07:15 PM IST
1 minute Read
യോഗി ആദിത്യനാഥ്. ചിത്രം∙PTI
പട്ന ∙ മാഫിയകളെ അടിച്ചമർത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാതൃകയാക്കാൻ ബിഹാറിലെ എൻഡിഎ സർക്കാർ തയാറെടുക്കുന്നു. ബിഹാറിലെ ഭൂ–മണൽ–മദ്യ മാഫിയകളെ തകർക്കാനായി കർശന നിയമങ്ങൾ കൊണ്ടു വരുമെന്ന് ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പ്രഖ്യാപിച്ചു. നിയമസഭയുടെ നടപ്പു ബജറ്റ് സമ്മേളനത്തിൽ തന്നെ ഇതിനുള്ള ബിൽ അവതരിപ്പിക്കുമെന്നും സമ്രാട്ട് ചൗധരി വെളിപ്പെടുത്തി.
യുപിയിലെ ഗുണ്ടാനിയമത്തിന്റെ മാതൃകയിലാകും ബിഹാറിലെ മാഫിയ വിരുദ്ധ നിയമം. മാഫിയകളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടാകും. ഇതിനായി വിജിലൻസ്, സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസികളുടെ അധികാരം വിപുലീകരിക്കും.
English Summary:
Bihar Set to Emulate UP’s Anti-Mafia Crusade: Deputy CM Samrat Chaudhary Announces Stringent Bill
40oksopiu7f7i7uq42v99dodk2-2024-02 mo-news-common-latestnews 40oksopiu7f7i7uq42v99dodk2-list 2k46h5oue1ck3n3mp18pu6v5ug 5us8tqa2nb7vtrak5adp6dt14p-2024-02-29 5us8tqa2nb7vtrak5adp6dt14p-2024 mo-news-common-breakingnews 40oksopiu7f7i7uq42v99dodk2-2024-02-29 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-news-national-states-bihar 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02 mo-politics-leaders-yogiadityanath
Source link