കഴിഞ്ഞ പാദത്തിൽ 8.4 ശതമാനം ജിഡിപി വളർച്ച
ന്യൂഡൽഹി: ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 8.4 ശതമാനം വളർച്ച കൈവരിച്ചതായുള്ള കേന്ദ്ര സർക്കാർ റിപ്പോർട്ട് ഇന്നലെ പുറത്തുവിട്ടു. ഉത്പാദന (10.7 ശതമാനം), നിർമാണ (8.5 ശതമാനം) മേഖലകളിലെ കുതിപ്പാണു കാരണം. ലോകത്ത് അതിവേഗം വളരുന്ന പ്രധാന സന്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തി. കഴിഞ്ഞ സാന്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വെറും 4.4 ശതമാനമായിരുന്ന വളർച്ചയാണ് ഇരട്ടിയോളമായത്. എന്നാൽ, ലൈവ് മിന്റ് വെബ്സൈറ്റ് നടത്തിയ വോട്ടെടുപ്പിൽ, ജൂണ്‍-സെപ്റ്റംബർ പാദത്തിലെ 7.6 ശതമാനത്തേക്കാൾ കുറഞ്ഞ്, 6.6 ശതമാനത്തിലേക്കു ജിഡിപി വളർച്ചയെത്തുമെന്നായിരുന്നു വിലയിരുത്തൽ. നടപ്പു സാന്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ 7.8 ശതമാനവും തൊട്ടടുത്ത പാദത്തിൽ 7.6 ശതമാനവുമായിരുന്നു ജിഡിപി വളർച്ച. ഇതോടെ റിസർവ് ബാങ്കിനു നടപ്പു സാന്പത്തിക വർഷത്തിലെ ജിഡിപി വളർച്ചാ അനുമാനം 6.5 ശതമാനത്തിൽനിന്ന് 7.0 ശതമാനത്തിലേക്ക് ഉയർത്തേണ്ടിവന്നിരുന്നു. മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാന്പത്തികവർഷത്തിൽ രാജ്യം 7.3 ശതമാനം ജിഡിപി വളർച്ച കൈവരിക്കുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ അനുമാനം. ഈ സാന്പത്തിക വർഷത്തിൽ 6.7 ശതമാനമാണ് ഐഎംഎഫ് പ്രവചിക്കുന്ന വളർച്ച. ചൈന (4.6 %), അമേരിക്ക (2.1 %), ജപ്പാൻ (0.9 %), ഫ്രാൻസ് (1 %), ബ്രിട്ടൻ (0.6 %), ജർമനി (-0.5 %) എന്നീ പ്രമുഖ സന്പദ്വ്യവസ്ഥകളെ ഇന്ത്യ ജിഡിപി വളർച്ചയിൽ പിന്നിലാക്കുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.
11.03 ലക്ഷം കോടി 11.03 ലക്ഷം കോടിയാണു നടപ്പു സാന്പത്തിക വർഷത്തിന്റെ ആദ്യ പത്തു മാസത്തെ ധനക്കമ്മി. ഇത് പുതുക്കിയ വാർഷിക എസ്റ്റിമേറ്റിന്റെ 63.6 ശതമാനമാണ്. കഴിഞ്ഞ സാന്പത്തിക വർഷത്തിന്റെ ഇതേ കാലയളവിൽ ധനക്കമ്മി 11.91 ലക്ഷം കോടി (67.8 ശതമാനം) ആയിരുന്നു. 17.87 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച വോട്ട് ഓണ്‍ അക്കൗണ്ടിൽ കേന്ദ്ര ധനമന്ത്രാലയം കണക്കാക്കുന്ന ധനക്കമ്മി. സുപ്രധാന മേഖലകളില്‍ തളര്‍ച്ച ജനുവരിയിൽ രാജ്യത്തെ പ്രധാനപ്പെട്ട എട്ട് ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ വളർച്ച 15 മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 3.6 ശതമാനമാണ് ഇക്കാലയളവിൽ ഈ വിഭാഗങ്ങളിലെ വളർച്ച. റിഫൈനറി, വളം, സ്റ്റീൽ, വൈദ്യുതി മേഖലകളുടെ മോശം പ്രകടമാണ് വളർച്ച ഇടിയാൻ കാരണമായത്. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിങ്ങനെ പ്രധാനപ്പെട്ട എട്ട് ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ 4.9 ശതമാനമായിരുന്നു ഡിസംബറിലെ വളർച്ച.

Source link