സിൽക്യാര രക്ഷകന്റെ ഡൽഹിയിലെ വീട് പൊളിച്ചു നീക്കി; സഹായം അഭ്യർഥിച്ച് വാക്കീൽ ഹസൻ
ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ വ്യക്തിയുടെ വീട് പൊളിച്ചു നീക്കി-Uttarakhand|Breaking News|Manorama News|Manorama Online|Breaking News|Latest News
സിൽക്യാര രക്ഷകന്റെ ഡൽഹിയിലെ വീട് പൊളിച്ചു നീക്കി; സഹായം അഭ്യർഥിച്ച് വാക്കീൽ ഹസൻ
ഓൺലൈൻ ഡെസ്ക്
Published: February 29 , 2024 09:18 PM IST
Updated: February 29, 2024 09:55 PM IST
1 minute Read
ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയപ്പോൾ∙ ചിത്രം: @SwatiJaiHind/X Platform
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ വാക്കീൽ ഹസന്റെ വീട് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) പൊളിച്ചു നീക്കി. അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് വടക്കു കിഴക്കന്‍ ഡൽഹിയിലെ ഖജൗരി ഖാസിലുള്ള ഹസന്റെ വീട് പൊളിച്ചു നീക്കിയതെന്ന് ഡിഡിഎ അറിയിച്ചു.
എന്നാൽ കെട്ടിടം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടിസൊന്നും നൽകിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ‘‘ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്തെത്തിക്കുന്ന രക്ഷാപ്രവർത്തനത്തിൽ ഞാൻ പങ്കാളിയായിരുന്നു. പക്ഷേ, എന്റെ വീട് ഇപ്പോൾ തകർക്കപ്പെട്ടു. എനിക്കു സഹായം ആവശ്യമാണ്. അവർ എന്നെയും കുട്ടികളെയും പിടിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഞങ്ങളിൽ ചിലരെ അവർ മർദിച്ചു.’’– ഹസൻ പറഞ്ഞു.
Delhi Development Authority (DDA) demolished the house of Vakil Hassan, one of the rat miners, who saved 41 workers in the Silkiyara tunnel in Uttarkashi. pic.twitter.com/RwQokFqJcz— Sudhir Chaudhary (@sudhirchaudhary) February 28, 2024
അതേസമയം ഹസന്റെയും കൂട്ടാളിയുടെയും ആരോപണങ്ങൾ ഡിഡിഎ നിരസിച്ചു. വീട് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ഇവിടെ താമസിക്കുന്നവരെ അറിയിച്ചിരുന്നു. പ്രദേശം ആസൂത്രിത വികസനത്തിന് അനുവദിച്ച സ്ഥലമാണെന്നും അധികൃതർ അറിയിച്ചു.
English Summary:
DDA Wrecks House of Uttarakhand Tunnel Rescue Volunteer
40oksopiu7f7i7uq42v99dodk2-2024-02 68s7di1rra72dmuf22rtfk2oed mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-02-29 5us8tqa2nb7vtrak5adp6dt14p-2024 mo-news-common-breakingnews 40oksopiu7f7i7uq42v99dodk2-2024-02-29 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-news-national-states-uttarakhand 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02