റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയത് 20 ഇന്ത്യക്കാർ; തിരിച്ചെത്തിക്കാൻ ചർച്ച നടക്കുന്നെന്ന് കേന്ദ്രം
മോസ്‌കോ: ജോലി വാഗ്ദാനംചെയ്ത് കബളിപ്പിക്കപ്പെട്ട് റഷ്യ- ഉക്രൈന്‍ യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. 20 പേരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നതെന്നും ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ അധികൃതരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യാഴാഴ്ച അറിയിച്ചു.ന്യൂഡല്‍ഹിയിലും മോസ്‌കോയിലുമുള്ള വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ റഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളിലൂടെ ഇത്തരം സാഹചര്യങ്ങളില്‍ ചെന്നുപെടാതിരിക്കാൻ യുവാക്കള്‍ ജാഗ്രതപാലിക്കണമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. മികച്ച ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓണ്‍ലൈന്‍ പരസ്യംകണ്ട് റഷ്യയില്‍ എത്തിയവരാണ് ഇപ്പോള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നത്.
Source link