മൊറാർജിക്ക് പിറന്നാൾ നാലാണ്ടിലൊരിക്കൽ; ആദ്യ ജന്മദിനം 8 വയസ് പൂർത്തിയായപ്പോൾ
മൊറാർജിക്ക് പിറന്നാൾ നാലാണ്ടിലൊരിക്കൽ – Morarji Desai birthday once in every four years | India News, Malayalam News | Manorama Online | Manorama News
മൊറാർജിക്ക് പിറന്നാൾ നാലാണ്ടിലൊരിക്കൽ; ആദ്യ ജന്മദിനം 8 വയസ് പൂർത്തിയായപ്പോൾ
വർഗീസ് ജോൺ തോട്ടപ്പുഴ
Published: February 29 , 2024 08:22 AM IST
1 minute Read
മൊറാർജി ദേശായി (Photo: Manorama Archives)
നാലാണ്ടിലൊരിക്കൽ എത്തുന്ന ഫെബ്രുവരി 29 ഇന്ന്. ഈ ദിനത്തിൽ ജനിക്കാൻ അപൂർവ ഭാഗ്യം ലഭിച്ച വ്യക്‌തിയാണു മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി. പിന്നീട്, ഗുജറാത്തായ ബോംബെ സംസ്‌ഥാനത്തിൽ ബുൽസർ ജില്ലയിലെ ഭാദേലിയിൽ രഞ്ചോദ്‌ജി നാഗർജി ദേശായിയുടെ പുത്രനായി 1896 ഫെബ്രുവരി 29നായിരുന്നു അദ്ദേഹത്തിന്റെ ജനനം. രണ്ടുമുതൽ ആറുവരെ ലോക്‌സഭകളിൽ (1957 – 80) അദ്ദേഹം അംഗമായിരുന്നു.
1900 അധിവർഷമല്ലാത്തതിനാൽ മൊറാർജി ദേശായി തന്റെ ആദ്യ ജന്മദിനം കൃത്യ തീയതിയിൽ ആഘോഷിച്ചത് 8 വയസ് പൂർത്തിയായ 1904ലാണ്. 99 വയസ് പൂർത്തിയാക്കി 1995 ഏപ്രിൽ 10ന് അന്തരിച്ച അദ്ദേഹത്തിന് 23 തവണയാണു ഫെബ്രുവരി 29ന് പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞത്.
ഒന്നുമുതൽ 17 ലോക്‌സഭകളിലായി ഏകദേശം 5500 പേർ വന്നുപോയി. പക്ഷേ, മൊറാർജിയോടൊപ്പം ഈ ജന്മദിനം പങ്കിടാൻ മൂന്നാം ലോക്സഭയിലെ വി. ഗോവിന്ദസാമി നായിഡു (തിരുവള്ളൂർ) മാത്രമാണുണ്ടായിരുന്നത്. 1908ലാണ് അദ്ദേഹം ജനിച്ചത്. ഇതുവരെ ഏകദേശം 2400 പേർ വന്നുപോയ രാജ്യസഭയിലും ഈ ജന്മദിനത്തിന് ഒരവകാശിയുണ്ടായിരുന്നു – രുക്‌മിണിദേവി അരുണ്ഡേൽ. നാമനിർദേശം ചെയ്യപ്പെട്ട (1952 – 62) അംഗമായിരുന്ന അവർ മധുരയിൽ 1904ലാണ് ജനിച്ചത്.
ഒറ്റ ദിവസത്തിന്റെ മാറ്റംകൊണ്ട് ലോക്‌സഭയിലും രാജ്യസഭയിലുമായി ഇരുപതിലധികം എംപിമാർക്ക് ഈ അപൂർവ സൗഭാഗ്യം കൈവിട്ടുപോയി. അധിവർഷത്തിലെ ഫെബ്രുവരി 28നും മാർച്ച് ഒന്നിനും ജനിച്ചവരാണ് ഇവർ
English Summary:
Morarji Desai birthday once in every four years
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02-29 mo-politics-leaders-morarji-desai 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 38vo8kt2or0bsu3vc94qqudtl2 verghis-john-thottapuzha mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-2024-02-29 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link